HOME
DETAILS

എല്‍.പി.എസ്.എ നിയമനം: കാലാവധി അവസാനിച്ച റാങ്ക് ലിസ്റ്റില്‍ നിന്നും നടത്താന്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബൂണല്‍ ഉത്തരവ്

  
backup
August 31 2018 | 08:08 AM

%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%a8%e0%b4%82-%e0%b4%95%e0%b4%be%e0%b4%b2%e0%b4%be%e0%b4%b5

കൊച്ചി: ജില്ലയിലെ എല്‍.പി സ്‌കൂള്‍ അധ്യാപക ഒഴിവുകളില്‍ കാലാവധി അവസാനിച്ച റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നടത്തണമെന്ന് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബൂണല്‍ ഉത്തരവിട്ടു. 2016 ഒക്ടോബര്‍ 20 ന് കാലാവധി അവസാനിച്ച പി.എസ്.സി റാങ്ക് ലിസ്റ്റില്‍ നിന്നും 33 ഒഴിവുകളിലേക്ക് നിയമനം നടത്തണമെന്നാണ് ട്രൈബ്യൂണല്‍ നിര്‍ദേശം. കാലവധി അവസാനിച്ച റാങ്ക് ലിസ്റ്റില്‍ ഉണ്ടായിരുന്ന ഏതാനും ഉദ്ധ്യോഗാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹരജിയിലാണ് ട്രൈബൂണല്‍ ഉത്തരവ്.
2012 ഏപ്രില്‍ 20ന് നിലവില്‍ വന്ന എല്‍.പി സ്‌കൂള്‍ അസിസ്റ്റന്റ് തസ്തികയുടെ റാങ്ക് ലിസ്റ്റിന്റെ കാലാവധി 2016 ഒക്ടോബര്‍ 20 ന് അവസാനിച്ചിരുന്നു. മെയിന്‍ ലിസ്റ്റില്‍ 352 പേരും സപ്ലിമെന്ററി ലിസ്റ്റില്‍ 311 പേരുമുണ്ടായിരുന്ന ലിസ്റ്റില്‍ നിന്നും 255 പേരുടെ നിയമനമാണ് നടത്തിയത്. റാങ്ക് ലിസ്റ്റിന് കാലാവധി ഉണ്ടായിരുന്ന സമയങ്ങളില്‍ ഒഴിവുകള്‍ ഉണ്ടായിട്ട് തങ്ങളെ നിയമനം ലഭിച്ചില്ലെന്ന് കാണിച്ചാണ് ഉദ്ധ്യോഗാര്‍ത്ഥികള്‍ കോടതിയെ സമീപിച്ചത്. എല്ലാ വര്‍ഷവും അധ്യായന വര്‍ര്‍ഷാരംഭം സ്റ്റാഫ് ഫിക്‌സേഷന്‍ നടത്താറുണ്ടെങ്കിലും 2016 -17ല്‍ സ്റ്റാഫ് ഫിക്‌സേഷന്‍ നടത്തിയിരുന്നില്ല. 2016-17 ലെ സ്റ്റാഫ് ഫിക്‌സേഷന്‍ നടത്തിയതാകട്ടെ കോടതി ഉത്തരവ് പ്രകാരം 2017-18 ലാണ്. 2016 വരെ അധ്യാപക വിദ്യാര്‍ത്ഥി അനുപാതം 1:35 ആയിരുന്നത് കോടതി വിധിയുടെ അടിസ്ഥാനത്തില്‍ 1:30 ആക്കിയിരുന്നു. 2017-18 ല്‍ റീ ഫിക്‌സേഷന്‍ നടത്തിയപ്പോള്‍ നിരവധി ഒഴിവുകള്‍ ഉണ്ടായി. 2016-17ല്‍ സ്റ്റാഫ് ഫിക്‌സേഷന്‍ നടത്താത്തതിനെ തുടര്‍ന്ന് കോടതി ഉത്തരവ് പ്രകാരം റീ ഫിക് സേഷന്‍ നടത്തിയപ്പോള്‍ കിട്ടിയ ഒഴിവുകള്‍ തങ്ങള്‍ക്കുള്ളതാണെന്നും 2016-17ല്‍ സ്റ്റാഫ് ഫിക്‌സേഷന്‍ നടത്താത്തത് മൂലമാണ് തങ്ങള്‍ക്ക് നിയമനം ലഭിക്കാതിരുന്നതെന്നുമാണ് ഹരജിക്കാരുടെ പ്രധാന വാദം. ഇതിന്റെ അടിസ്ഥാനത്തിലാണ് 33 ഒഴിവുകളില്‍ റദ്ദായ റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നടത്താന്‍ കോടതി ഉത്തരവിട്ടത്. രണ്ട് മാസത്തിനകം നടപടികള്‍ പൂര്‍ത്തികരിക്കണമെന്നും വിധിയില്‍ പറയുന്നു.
നിലവില്‍ പുതിയ എല്‍.പി.എസ്.എ തസ്തികയുടെ ചുരുക്കപ്പട്ടിക ആയെങ്കിലും റാങ്ക് ലിസ്റ്റിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നതേയുള്ളു. അതുകൊണ്ട് തന്നെ നിരവധി ഒഴിവുകള്‍ ഇപ്പോള്‍ നിലവിലുണ്ട്. പല സ്‌കൂളുകളിലും ദിവസ വേതനക്കാരെ വെച്ചാണ് അധ്യയനം നടത്തുന്നത്. പഴയ ലിസ്റ്റില്‍ നിന്നും 33 ഒഴിവുകളില്‍ നിയമനം നടത്തുന്നതോടെ കുറച്ച് സ്‌കൂളുകളിലെങ്കിലും പുതിയ അധ്യാപകരെത്തും. ഇനിയൊരു പി.എസ്.സി പരീക്ഷയ്ക്ക് പ്രായം അനുവദിക്കാത്ത പഴയ ലിസ്റ്റിലുള്ള പല ഉദ്യോഗാര്‍ത്ഥികളും കോടതി വിധി ആശ്വാസമാകും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോക ഫിസിയോ തെറാപ്പി ദിനാചരണം; ദുബൈ പൊലിസ് മെഡിക്കൽ പ്രദർശനമൊരുക്കി

uae
  •  3 months ago
No Image

യുഎഇ; കെട്ടിടവാടക തർക്കത്തിൽ അകപ്പെട്ട് കിടക്കുന്നത് നിരവധി മലയാളികൾ

uae
  •  3 months ago
No Image

ട്രക്കിലേക്ക് കാർ ഇടിച്ചുകയറി; അപകടത്തിൽ നാല് പേർ മരിച്ചു

National
  •  3 months ago
No Image

ദുബൈ: മെട്രോയിലും ബസ് സ്റ്റേഷനുകളിലും ഡെലിവറി റൈഡർമാർക്കായി ആർടിഎ വിശ്രമകേന്ദ്രങ്ങൾ അനുവദിച്ചു

uae
  •  3 months ago
No Image

ഉന്നത പദവിയില്‍ മതിമറന്നിട്ടില്ല; മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ തയ്യാര്‍; കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് നീതി ലഭിക്കണം; മമത ബാനര്‍ജി

National
  •  3 months ago
No Image

'ഇടതുപക്ഷത്തിന്റെ നേതൃവെളിച്ചം'; യെച്ചൂരിയെ അനുസ്മരിച്ച് പ്രധാനമന്ത്രി

National
  •  3 months ago
No Image

ദുബൈയിൽ ഇനി വാട്‌സ്ആപ്പ് വഴി ടാക്‌സി ബുക്ക് ചെയ്യാം

uae
  •  3 months ago
No Image

ലൈംഗികാതിക്രമത്തിനിടെ യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; പ്രതിയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി

crime
  •  3 months ago
No Image

ഐ ഡിക്ലയർ സംവിധാനവുമായി ദുബൈ വിമാനത്താവളം; ഇനി കസ്റ്റംസ് ക്ലിയറന്‍സ് വെറും നാലു മിനിറ്റിനകം പൂർത്തിയാക്കാം

uae
  •  3 months ago
No Image

സുഭദ്ര കൊലക്കേസ്; പ്രതികളുമായി പൊലിസ് നാളെ ആലപ്പുഴയിലെത്തും

Kerala
  •  3 months ago