ശ്രീലങ്ക: സമൂഹമാധ്യമ നിരോധനം നീക്കി
കൊളംബോ: 250ലേറെ പേര് കൊല്ലപ്പെട്ട സ്ഫോടനപരമ്പരയ്ക്കു ശേഷം രാജ്യത്ത് സമൂഹമാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു.
ഫേസ്ബുക്ക്, വാട്സ്ആപ്പ്, യു ട്യൂബ് തുടങ്ങിയ ജനപ്രിയ സമൂഹമാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പ്രസിഡന്റ് മൈത്രിപാല സിരിസേന നീക്കിയതായും എന്നാല്‍ അവ ദുരുപയോഗം ചെയ്യരുതെന്നും സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു. അതിനിടെ ഞായറാഴ്ച പ്രാര്‍ഥന പുനരാരംഭിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. മെയ് 5ന് കുര്‍ബാന നടത്തുമെന്ന് കര്‍ദിനാള്‍ മാല്‍ക്കം രഞ്ജിത്ത് അറിയിച്ചു. എന്നാല്‍ കുര്‍ബാനകളുടെ എണ്ണ
ം കുറയ്ക്കുമെന്നും സാഹചര്യം അനുകൂലമാവുന്നതോടെ കൂടുതല്‍ സ്ഥലങ്ങളില്‍ പ്രാര്‍ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, രാജ്യത്ത് കൂടുതല്‍ ആക്രമണങ്ങള്‍ നടത്താന്‍ ഭീകരര്‍ പദ്ധതിയിടുന്നതായി ശ്രീലങ്കയിലെ യു.എസ് അംബാസഡര്‍ എലൈന തെപ്ലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."