ഈ ഏഴായിരത്തിന് ഏഴു ലക്ഷത്തിന്റെ മൂല്യം
കരുളായി: മാസത്തില്‍ ഒരു ദിവസം മാത്രമെ നെടുങ്കയം ടിമ്പര്‍ സെയില്‍സ് ഡിപ്പോയില്‍ മരങ്ങള്‍ കൊ@ു പോവാന്‍ ലോറി വരാറൊള്ളു. ഈ ലോറിയില്‍ മരം കയറ്റിയാല്‍ കിട്ടുന്ന പണമാണ് നെടുങ്കയം കോളനിയിലെ ആദിവാസികളുടെ പ്രധാന വരുമാനം.
മഴ കാരണം മറ്റു ജോലികളൊന്നും ഇവര്‍ക്കില്ല. എങ്കിലും മഹാപ്രളയം കേരളത്തെ പിടിച്ച് താഴ്ത്തിയപ്പോള്‍ കൈത്താങ്ങാവാന്‍ തങ്ങളാല്‍ കഴിയുന്ന സഹായം നല്‍കാന്‍ കോളനിക്കാര്‍ മുന്നോട്ട് വന്നു. നെടുങ്കയത്തെ യുവാക്കള്‍ കോളനിയിലെ വീടുകള്‍കയറിയിറങ്ങിയപ്പോള്‍ അവരുടെ തുച്ചമായ മരുമാനത്തിലൊരു പങ്ക് ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്‍കി സഹായിച്ചു. 7400 രൂപയാണ് കോളനിയില്‍ നിന്നും പിരിച്ചെടുത്തത്. ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ഇതിനുപുറമെ കോളനിയില്‍ സ്ഥിരം ജോലിയുള്ളവര്‍ രണ്ട@ു ദിവസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയവരുമുണ്ട@്. സമാഹരിച്ച തുക നിലമ്പൂര്‍ തഹസില്‍ദാര്‍ സുബാഷ് ചന്ദ്രബോസിനു കോളനിയിലെ കറുപ്പന്‍ മൂപ്പന്‍ കൈമാറി.
നാടിന്റെ പുനര്‍നിര്‍മാണത്തിനായി മുന്നോട്ടു വന്ന കോളനിവാസികളെ തഹസില്‍ദാര്‍ അനുമോദിച്ചു. കരുളായി വില്ലേജോഫീസര്‍ പി.ആര്‍.ബാബുരാജന്‍, ബദല്‍സ്‌കൂള്‍ അധ്യാപകന്‍ ടി.കെ.വിജയന്‍, കോളനി മൂപ്പന്‍ എന്‍.ശിവരാജന്‍, എന്‍.കെ.ഷൈജു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."