HOME
DETAILS
MAL
കണ്ണിനേറ്റ പരുക്ക് ഗുരുതരം; ഏഷ്യന്‍സ് ഗെയിംസില്‍ നിന്ന് വികാസ് കൃഷ്ണന്‍ പിന്മാറി
backup
August 31 2018 | 10:08 AM
ജക്കാര്‍ത്ത: ഏഷ്യന്‍സ് ഗെയിംസ് സെമി ഫൈനല്‍ മത്സരത്തില്‍ നിന്ന് ഇന്ത്യയുടെ ബോക്‌സിങ് താരം വികാസ് കൃഷ്ണന്‍ പിന്മാറി. നേരത്തെ കളിയ്ക്കിടെ കണ്ണിനേറ്റ പരുക്ക് വഷളായതിനെതുടര്‍ന്നാണ് പിന്മാറ്റം. ഇതോടെ വികാസിന് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
വെള്ളിയാഴ്ച പ്രാദേശിക സമയം വൈകിട്ട് 7:30നായിരുന്നു 75 കിലോഗ്രാം വിഭാഗത്തില്‍ കസാഖിസ്ഥാന്റെ അമാന്‍കുല്‍ അബില്‍ഖാനുമായുള്ള വികാസിന്റെ സെമി ഫൈനല്‍ മത്സരം നടക്കാനിരുന്നത്. എന്നാല്‍ വികാസിന് മത്സരിക്കാന്‍ സാധിക്കില്ലെന്ന് ടീം ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."