ചോലനായിക്കരിലും പകര്‍ച്ച വ്യാധി പടരുന്നു
നിലമ്പൂര്‍: ഗുഹാനിവാസികളായ ചോലനായിക്കരിലും പകര്‍ച്ചവ്യാധി പടരുന്നു. കലശലായ പനിയെത്തുടര്‍ന്നു കരുളായി വനത്തിലുള്ള മൂന്നുപേരെ മഹിള സമഖ്യ പ്രവര്‍ത്തകയായ അജിതയുടെ നേതൃത്വത്തില്‍ ആരോഗ്യ കേന്ദ്രത്തിലെത്തിച്ചു. ഉള്‍വനത്തില്‍ കഴിയുന്ന ആദിമ ഗോത്രവിഭാഗമായി ചോലനായ്കരിലാണു പനി പടരുന്നത്. നാഗമലയിലെ നാഗന്റെ ഭാര്യ വെള്ളക, താടിമാതന്‍, ഇയാളുടെ ഭാര്യ ചാത്തി എന്നിവരെയാണ് ഉള്‍വനത്തില്‍ ആശുപത്രിയിലെത്തിച്ചത്.
ഇതില്‍ ന്യൂമോണിയ രോഗം സംശയിച്ചു വെള്ളകയെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളക നേരത്തെ തന്നെ ക്ഷയരോഗത്തിനു ചികിത്സയിലാണെന്നു പരിശോധന നടത്തിയ ഡോക്ടര്‍ പറഞ്ഞു. നാഗമലയിലെ കരിക്ക രക്തക്കുറവിനെത്തുടര്‍ന്നു ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. സൊസൈറ്റിയില്‍ വനവിഭവങ്ങള്‍ നല്‍കാനെത്തിയ ചോലനായിക്ക കുടുംബങ്ങളാണു പനി ബാധിച്ചു ഗുഹയില്‍ കഴിയുന്നവരെക്കുറിച്ചു വിവരമറിയിച്ചത്. ആരോഗ്യവകുപ്പ് പ്രവര്‍ത്തകര്‍ കഴിഞ്ഞ ആഴ്ച മാഞ്ചീരിയിലെത്തിയിരുന്നു.
**പടം-നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചോലനായിക്കരെ ഡോക്ടര്‍ പരിശോധിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."