മഞ്ചേരിയില്‍ വീണ്ടും കഞ്ചാവ് വേട്ട; രണ്ടുപേരെ പിടികൂടി
മഞ്ചേരി: മഞ്ചേരിയില്‍ വീണ്ടും കഞ്ചാവ് വേട്ട. ഇന്നലെ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വേലായുധന് കുന്നത്തിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ മഞ്ചേരി കോളജ്കുന്നില് കബീര്‍ (37), പയ്യനാട് വടക്കാങ്ങര മേലേതൊടി വീട്ടില്‍ അബ്ദുനാസര്‍(47) എന്നിവരില്‍ നിന്നായി 250 ഗ്രാമിന്റെയും 140 ഗ്രാമിന്റെയുംകഞ്ചാവ് പൊതികള്‍ പിടികൂടി. വാഹന പരിശോധനക്കിടെയാണ് പ്രതികളില്‍ നിന്നും കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് പേക്കറ്റുകള്‍ ബൈക്കില്‍ കടത്തുകയായിരുന്നു പ്രതി അബ്ദുനാസര്‍. ഇയാള്‍ ഉപയോഗിച്ച ബൈക്കും കഞ്ചാവു പേക്കുകളും പിടികൂടിയെങ്കിലും പ്രതി രക്ഷപ്പെടുകയായിരുന്നു. അതേസമയം ഇയാളെ കുറിച്ച് എക്സൈസ് വകുപ്പിനു വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടന്നും ഉടന്‍ പിടിയിലാവുമെന്നും എക്സൈസ് ഇന്‍സ്പെക്ടര്‍ പറഞ്ഞു. അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ സുരേഷ്കുമാര്‍, പ്രിവന്റീവ് ഉദ്യോഗസ്ഥരായ രാധാകൃഷ്ണന്, ശ്രീകുമാര്‍, സുരേന്ദ്രന് എന്നിവരും റെയ്ഡിനു നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."