മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മിഷന്‍ നിയമത്തില്‍ ഭേദഗതി വരുത്താന്‍ തീരുമാനം
തിരുവനന്തപുരം: കേരള മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മിഷന്‍ നിയമത്തില്‍ ഭേദഗതി വരുത്താന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതു സംബന്ധിച്ച കരടു ബില്‍ മന്ത്രിസഭ അംഗീകരിച്ചു.
2008-ലെ നിയമപ്രകാരം 2007 ഡിസംബര്‍ 31 വരെയുള്ള കടങ്ങള്‍ക്കു മാത്രമേ ആശ്വാസം നല്‍കാന്‍ കഴിയൂ. കടാശ്വാസത്തിന് പരിഗണിക്കുന്നതിനുള്ള കാലപരിധി 2008 ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിക്കുന്നതിനാണ് പ്രധാനമായും ഭേദഗതി കൊണ്ടുവരുന്നത്.
ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തീരദേശത്തെ മത്സ്യത്തൊഴിലാളി വിഭാഗത്തില്‍നിന്ന് പൊലിസ് വകുപ്പില്‍ കോസ്റ്റല്‍ വാര്‍ഡന്മാരായി 200 പേരെ കരാറടിസ്ഥാനത്തില്‍ നിയമിക്കാനും, സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളുടെ ചെയര്‍മാന്മാരുടെയും വൈസ് ചെയര്‍മാന്മാരുടെയും ഓണറേറിയം പുതുക്കി നിശ്ചയിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
കേരള ഹൈക്കോടതിയിലേക്ക് 105 തസ്തികകള്‍ (വിവിധം) സൃഷ്ടിക്കാനും, കേരള അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാബോര്‍ഡുമായി ലയിപ്പിച്ച കേരള കൈത്തൊഴിലാളി-വിദഗ്ധ തൊഴിലാളി ക്ഷേമപദ്ധതിയിലെ സ്ഥിരം ജീവനക്കാര്‍ക്ക് ശമ്പളപരിഷ്‌കരണം നടപ്പാക്കാനും തീരുമാനിച്ചു.
കോഴിക്കോട് ആസ്ഥാനമായി രൂപീകരിച്ച മൂന്നംഗ വഖ്ഫ് ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനത്തിന് 15 തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനിച്ചിട്ടുണ്ട്. ദിവസ വേതനാടിസ്ഥാനത്തില്‍ മൂന്ന് ഡ്രൈവര്‍മാരേയും നിയമിക്കും. ജൂലൈ 13ന് പൊന്നാനിയിലുണ്ടായ കടല്‍ ക്ഷോഭത്തില്‍ തകര്‍ന്ന മത്സ്യബന്ധന യാനങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കും നഷ്ടപരിഹാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."