HOME
DETAILS
MAL
പരിഹാരത്തിനായി മറ്റു രാജ്യങ്ങളെ സമീപിക്കുമെന്ന് ഇന്ത്യ
backup
May 02 2019 | 19:05 PM
ന്യൂഡല്‍ഹി: യു.എസ് ഉപരോധത്തെ തുടര്‍ന്ന് ഇറാനില്‍ നിന്ന് ഇന്ധന ഇറക്കുമതി അവസാനിപ്പിച്ചതിനെ തുടര്‍ന്നുള്ള പ്രത്യാഘാതങ്ങള്‍ പരിഹരിക്കാനാന്‍ മറ്റു രാജ്യങ്ങളെ സമീപിക്കുമെന്ന് ഇന്ത്യ. ഇന്ധന നിര്‍മാതാക്കളായ രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ ഇന്ധനം നിലവിലെ പ്രതിസന്ധികള്‍ പരിഹരിക്കാനാവുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമര്‍ പറഞ്ഞു. ചൈനക്ക് ശേഷം ഇറാനില്‍ നിന്ന് ഏറ്റവും കൂടുതല്‍ ഇന്ധനം ഇറക്കുമതി ചെയ്തിരുന്ന രാജ്യമായിരുന്നു ഇന്ത്യ.
ഇറാനില്‍ നിന്നുള്ള ഇന്ധന ഇറക്കുമതി കഴിഞ്ഞ ദിവസമാണ് ഇന്ത്യ അവസാനിപ്പിച്ചത്.
ഇറാനില്‍ നിന്ന് ഇന്ധനം വാങ്ങുന്നവര്‍ക്കുള്ള യു.എസ് ഉപരോധത്തില്‍ നിന്നുള്ള ഇളവ് ഇന്നലെയോടെ അവസാനിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇന്ത്യയുടെ നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."