വെസ്റ്റ്ബാങ്ക് കൂട്ടിച്ചേര്‍ക്കലുമായി ഇസ്റാഈല്‍ മുന്നോട്ട്
വെസ്റ്റ്ബാങ്ക്: അധിനിവിഷ്ട ജറൂസലമില്‍ ഫലസ്തീന് വീടുകള്‍ തകര്‍ക്കുന്നത് വര്‍ധിച്ചത് ഇസ്റാഈല്‍ വെസ്റ്റ്ബാങ്ക് കൂട്ടിച്ചേര്‍ക്കലുമായി മുന്നോട്ടു പോവുന്നതിന്റെ ഭാഗമായാണെന്ന് ഫലസ്തീനി ഗവേഷകര്‍. നിയമവിരുദ്ധമായി നിര്‍മിച്ച കുടിയേറ്റ കേന്ദ്രങ്ങളെയും യു.എസ് എംബസിയെയും ബന്ധിപ്പിക്കുന്ന അമേരിക്കന്‍ തെരുവിന്റെ നിര്‍മാണം ജറൂസലം ലീഗല്‍ എയിഡും ഹ്യൂമന്റൈറ്റ്സ് സെന്ററും സംഘടിപ്പിച്ച യോഗത്തില്‍ ഗവേഷകര്‍ ചൂണ്ടിക്കാട്ടി.
റോഡ് നിര്‍മിക്കുന്നതിനായി 400 ഫലസ്തീന് വീടുകളാണ് തകര്‍ത്തത്. സുരക്ഷാ കാരണങ്ങള്‍ പറഞ്ഞാണ് വീടുകള്‍ തകര്‍ക്കുന്നത്. അതേസമയം ഫലസ്തീന് അതോറിറ്റിയുടെ ജറൂസലംകാര്യ മന്ത്രി ഫാദി അല്‍ ഹംദി ഫലസ്തീനികളുടെ വീടുകള്‍ പൊളിച്ചുനീക്കുന്ന ഇസ്റാഈലി നടപടിയെ എതിര്‍ക്കാന്‍ അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ഥിച്ചു.
അമേരിക്കന്‍ തെരുവിന് ഇസ്റാഈല്‍ ഉടന്‍ അനുമതി നല്കുമെന്നാണറിയുന്നത്. ഇതിനായി അടുത്തവര്‍ഷം 400 ഫലസ്തീനി വീടുകള്‍ കൂടി തകര്‍ക്കുമെന്ന് ഫലസ്തീനി ഗവേഷകര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."