'ഇസ്മുഹു അഹമ്മദ് ' പ്രകാശനം ചെയ്തു
കോഴിക്കോട്: ജീവിതം സമൂഹത്തിനു സമര്‍പ്പിച്ച വ്യക്തിയായിരുന്നു ഇ. അഹമ്മദെന്നു പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. എം.പി സ്ഥാനവും മന്ത്രിപദവിയുമെല്ലാം അദ്ദേഹം നാടിനുവേണ്ടി സമര്‍പ്പിച്ചുവെന്നും തങ്ങള്‍ അനുസ്മരിച്ചു. ഗ്രേസ് എജ്യൂക്കേഷനല്‍ അസോസിയേഷന്‍ പ്രസിദ്ധീകരിച്ച 'ഇസ്മുഹു അഹമ്മദ് ' എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദേശകാര്യ വിദഗ്ധനും മുന്‍ അംബാസിഡറുമായ ടി.പി ശ്രീനിവാസന്‍ പുസ്തകം ഏറ്റുവാങ്ങി. കശ്മിര്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് ഐക്യരാഷ്ട്രസഭയില്‍ ഉയര്‍ത്തിപ്പിടിച്ച നേതാവായിരുന്നു ഇ. അഹമ്മദെന്ന് അദ്ദേഹം അനുസ്മരിച്ചു.
ശീതസമരകാലത്ത് ഇ. അഹമ്മദിനെയാണ് അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവു അമേരിക്കയിലേക്കയച്ചത്. കുവൈത്ത്- ഇറാഖ് യുദ്ധത്തിനു ശേഷം ഇന്ത്യയോടു ഗള്‍ഫ് രാജ്യങ്ങള്‍ക്കുണ്ടായിരുന്ന തെറ്റിദ്ധാരണ മാറ്റുന്നതിനു പ്രധാനമായും പ്രവര്‍ത്തിച്ചത് ഇ. അഹമ്മദായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി മുഖ്യാതിഥിയായി. പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍ അധ്യക്ഷനായി.
ഫുജൈറ ഇന്ത്യന്‍ അസോസിയേഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു പ്രഖ്യാപിച്ച അഞ്ചു ലക്ഷം രൂപയുടെ ചെക്ക് ഡോ. പുത്തൂര്‍ റഹ്മാന്‍ എ. പ്രദീപ്കുമാര്‍ എം.എല്‍.എയ്ക്കു കൈമാറി.
പി.വി അബ്ദുല്‍ വഹാബ് എം.പി, അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ, മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, ജില്ലാ പ്രസിഡന്റ് ഉമര്‍ പാണ്ടികശാല, ശോഭനാ രവീന്ദ്രന്‍, സുഹറ മമ്പാട്, അഡ്വ. നൂര്‍ബിനാ റഷീദ്, സി.പി സൈതലവി, ടി.പി അഷ്‌റഫലി, ഹനീഫ മുന്നിയൂര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."