ഇരട്ടതലയുള്ള പാമ്പിനെ പിടികൂടി
ബേപ്പൂര്‍: ഫറോക്ക് പെരുമുഖത്ത് കുട്ടികള്‍ പറമ്പില്‍ കളിച്ചു കൊണ്ടിരിക്കുന്നതിനിടെ രണ്ടു തലയുള്ള വിചിത്രമായ പാമ്പിനെ പിടികൂടി.
സാന്‍ബോവ എന്ന സാങ്കേതിക നാമത്തില്‍ അറിയപ്പെടുന്ന മണ്ണൂലി എന്നും വട്ടക്കൂറ എന്ന പേരിലും പൊതുവേ നാട്ടിന്‍പുറങ്ങളിലും അറിയപ്പെടുന്ന രണ്ടു തലയുള്ള പാമ്പിന് ഏകദേശം ഒരു മാസം പ്രായവും 6 ഇഞ്ച് നീളവുമാണുള്ളത്. വിഷമില്ലാത്ത സാന്‍ബോവ ഇനത്തില്‍ പെട്ട പാമ്പുകള്‍ കല്ലുകള്‍ക്കിടയിലും കൂട്ടിയിട്ട മരങ്ങള്‍ക്കിടയിലുമാണ് വസിക്കുന്നത്. ജനിതക വൈകല്യം സംഭവിച്ച മൃഗങ്ങള്‍ അപൂര്‍വമായി കാണാറുണ്ടെങ്കിലും ഇഴജന്തുക്കളില്‍ ഒരുലക്ഷത്തില്‍ ഒന്ന് എന്ന നിലയില്‍ വളരെ അപൂര്‍വമായി മാത്രമേ ഉണ്ടാവാറുള്ളു എന്നും മാത്തോട്ടം വനശ്രീയില്‍ ആദ്യമായാണ് ഇരട്ടത്തലയുള്ള പാമ്പിനെ കിട്ടുന്നത് എന്നും ലൈവ് സ്റ്റോക്ക് വാച്ചര്‍ പി.കെ ലൈജു പറഞ്ഞു.
വനശ്രീയില്‍ സൂക്ഷിച്ച പൂര്‍ണ ആരോഗ്യമുള്ള ഈ ഇരട്ടത്തലയന്‍ പാമ്പിനെ താമരശ്ശേരിയിലെ റാപ്പിഡ് റെസ്‌ക്യൂ ടീമിന് കൈമാറും. വിവരമറിഞ്ഞ് ധാരാളം ആളുകള്‍ പാമ്പിനെ കാണാന്‍ വരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."