HOME
DETAILS
MAL
അപകടാവസ്ഥയിലായ പാലത്തില്‍ ചരക്ക് ലോറി കുടുങ്ങി
backup
September 01 2018 | 03:09 AM
ബാലുശ്ശേരി : കാലവര്‍ഷത്തില്‍ കല്ലുകള്‍ ഇളകി അപകടാവസ്ഥയിലായ പാലത്തിന്മേല് ലോറി കുടുങ്ങി മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.
നന്മണ്ട -പനായി ബൈപ്പാസ് റോഡില്‍ കാടന്‍ കുനി പാലത്തിന്മേലാണ് ലോറി താഴ്ന്നത്.
ബാലുശേരി ബസ് സ്റ്റാന്റ് നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ടൗണിലെ ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ നഗരത്തില്‍ നിന്നും കൊയിലാണ്ടി ഭാഗത്തേക്ക് പോകുന്ന ചെറിയ വാഹനങ്ങള്‍ പനായി ബൈപ്പാസ് റോഡിലൂടെയാണ് തിരിച്ചുവിടുന്നത്.
ലോറി നീക്കിയതിന് ശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്. അപകടാവസ്ഥയിലായ പാലത്തിലൂടെ വലിയ വാഹനങ്ങള്‍ പോവരുതെന്ന ബോര്‍ഡ് സ്ഥാപിച്ചിരുന്നുവെങ്കിലും ഡ്രൈവര്‍മാര്‍ പലപ്പോഴും അത് ഗൗനിക്കാറില്ലായെന്ന് നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."