പ്രളയം; തകര്‍ന്ന വീടിനു പകരം വീട് അനുവദിക്കണമെന്ന് മുന്‍ കൗണ്‍സിലര്‍
കല്‍പ്പറ്റ: പ്രളയകാലത്ത് തകര്‍ന്ന വീടിനു പകരം വീട് അനുവദിക്കണമെന്നാവശ്യപ്പെട്ട് മുന്‍ നഗരസഭാ കൗണ്‍സിലര്‍ രംഗത്ത്. തുര്‍ക്കി ചേനമലയിലെ ഷേര്‍ലി ജോസാണ് കഴിഞ്ഞ പ്രളയകാലത്ത് മണ്ണിടിച്ചിലിനെ തുടര്‍ന്ന് തകര്‍ന്ന തന്റെ വീടിന് പകരം വീട് വേണമെന്ന ആവശ്യവുമായി സര്‍ക്കാര്‍ ഓഫിസുകള്‍ കയറി ഇറങ്ങുന്നത്. സമീപത്തെ മണ്ണിടിഞ്ഞുവീണാണ് വീട് തകര്‍ന്നത്. തുടര്‍ന്ന് ദുരിതാശ്വാസ ക്യാംപില്‍ കഴിഞ്ഞ ഷേര്‍ലി ജോസിന് 10,000 രൂപ അടിയന്തിര ധനസഹായം ലഭിച്ചു. എന്നാല്‍ പിന്നീട് റവന്യൂ അധികൃതരും നഗരസഭാ എന്‍ജിനീയറിങ് വിഭാഗവും സ്ഥലത്തെത്തി അപകടാവസ്ഥയിലായ വീട്ടില്‍ താമസിക്കരുതെന്ന് അറിയിക്കുകയും ചെയ്തു. ഇടിഞ്ഞുവീണ മണ്ണ് ഇപ്പോഴും ഈ വീടിനുള്ളില്‍ കുമിഞ്ഞുകൂടി കിടക്കുകയാണ്. മണ്ണ് നീക്കം ചെയ്യാന്‍ പോലും അധികൃതര്‍ അനുമതി നല്‍കിയില്ലെന്ന് ഷെര്‍ലി പറയുന്നു. ഒന്നുകില്‍ രേഖാമൂലം വീട് താമസ യോഗ്യമാണെന്ന് സാക്ഷ്യപ്പെടുത്തി നല്‍കുകയോ അല്ലെങ്കില്‍ പകരം വീട് അനുവദിക്കുകയോ വേണമെന്നാണ് ഇവരുടെ ആവശ്യം. ഭവന രഹിതര്‍ക്ക് അനുവദിക്കുന്ന എന്റെ ഗൃഹം പദ്ധതിപ്രകാരം നിര്‍മിച്ച വീടാണ് ഇത്. ആകെയുള്ള വീട് തകര്‍ന്നതോടെ ഏറെ പ്രയാസത്തിലാണ് ഈ കുടുംബം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."