ഇന്ത്യന്‍ മണ്ണ് ചൈനക്ക് അടിയറവു വെച്ചോ; മയിലിന് തീറ്റ കൊടുത്ത് കഴിഞ്ഞെങ്കില്‍ ജനങ്ങളോട് നിജ സ്ഥിതി ഒന്നറിയിക്കണേ- രൂക്ഷ വിമര്‍ശനവുമായി ഉവൈസി
ഹൈദരാബാദ്: ഇന്ത്യ- ചൈന വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിനു പ്രധാനമന്ത്രിക്കുമെതിരെ ആഞ്ഞടിച്ച് എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. ട്വീറ്റ് പരമ്പരയിലൂടെയാണ് അദ്ദേഹത്തിന്റെ ആക്രമണം.
അതിര്‍ത്തി സംരക്ഷിക്കുന്നതിന് ഇന്ത്യന്‍ സൈന്യം അവരുടെ കഴിവിന്റെ പരമാവധി ചെയ്യുന്നുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. ഉത്ക്കണ്ഠ സൈന്യത്തിന്റെ കാര്യത്തിലല്ല. മറിച്ച് നിഷ്‌ക്രിയരായിരിക്കുന്ന ഞങ്ങളുടെ ഉന്നത രാഷ്ട്രീയ നേതൃത്വത്തിന്റെ കാര്യത്തിലാണ്. അതിര്‍ത്തി പ്രശ്‌നം തുടങ്ങി ആഴ്ചകളായിട്ടും മോദിയെന്താണ് ഒരു വാക്ക് പോലും ഇക്കാര്യത്തില്‍ പ്രതികരിക്കാത്തത്' ഒരു ട്വീറ്റില്‍ അദ്ദേഹം ചോദിക്കുന്നു. അദ്ദേഹം ചോദിച്ചു.
Our armed forces are doing their best to tackle the PLA at the border. But the crisis is no longer about the military. It is about our top political leadership which is missing from action. Why has @PMOIndia not spoken on the issue for weeks? [1/2]
— Asaduddin Owaisi (@asadowaisi) September 10, 2020
'മയിലിനെ തീറ്റിക്കഴിഞ്ഞെങ്കില്‍ ഈ വിഷയത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്യാന്‍ മോദിയ്ക്ക് സമയമുണ്ടാകുമോ?. െൈചനയെ പേരെടുത്ത് പറയാനുള്ള ധൈര്യവും കാണിക്കണം' - ഉവൈസി പരിഹസിക്കുന്നു.
May be, when he is free from feeding peacocks, he will have the time to tell the people of this country and also generate courage to mention China by name. [2/2]
— Asaduddin Owaisi (@asadowaisi) September 10, 2020
ഇന്ത്യന്‍ മണ്ണ് ചൈനക്ക് അടിയറവു വെച്ചോ എന്നും മറ്റൊരു ട്വീറ്റില്‍ അദ്ദേഹം ചോദിക്കുന്നു.
Has the Modi Government surrendered India’s right to
— Asaduddin Owaisi (@asadowaisi) September 11, 2020
1000 sq km of land ?
China wishes border aggression can go on while investments,diplomacy & all else continues .India shouldn’t agree to this
നേരത്തെ അതിര്‍ത്തി പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു.
ചൈന കൈയടക്കിയ പ്രദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ എന്ന് തിരിച്ചുപിടിക്കുമെന്ന് രാഹുല്‍ ചോദിച്ചു.
'ചൈനക്കാര്‍ നമ്മുടെ ഭൂമി കൈയേറിയിരിക്കുന്നു. അത് തിരിച്ചുപിടിക്കാന്‍ ഇന്ത്യാ സര്‍ക്കാര്‍ എപ്പോഴാണ് ശ്രമിക്കുക? അതോ ഇതും ദൈവത്തിന്റെ പ്രവൃത്തിയാണെന്ന് പറഞ്ഞ് കൈയൊഴിയുമോ?', രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
നേരത്തെ കൊവിഡ് കാരണം സാമ്പത്തിക നില തകര്‍ന്നത് ദൈവത്തിന്റെ പ്രവൃത്തിയാണെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞിരുന്നു. ഇതിനെ പരിഹസിച്ചാണ് രാഹുലിന്റെ പരാമര്‍ശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."