പ്രവര്‍ത്തന സജ്ജമാകാനൊരുങ്ങി ജില്ലാശുപത്രിയിലെ ട്രോമകെയര്‍ യൂനിറ്റ്
പാലക്കാട് : ജില്ലാ പഞ്ചായത്തിനു കീഴിലുള്ള ജില്ലാശുപത്രിയിലെ ട്രോമകെയറിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലേക്ക്. കോര്‍ട്ട് റോഡിനഭിമുഖമായി നിര്‍മ്മിക്കുന്ന പുതിയ ഗേറ്റിന്റെ നിര്‍മ്മാണവും ഒബ്‌സര്‍വേഷന്‍ റൂമിന്റെ പണികളും പുരോഗമിക്കുകയാണ്. കനത്ത മഴയില്‍ അഞ്ചുവിളക്കിന് സമീപത്തെ ഇടിഞ്ഞു തകര്‍ന്ന മതിലിന്റെ നിര്‍മ്മാണവും നടന്നുവരുന്നു. കഴിഞ്ഞ വര്‍ഷമവസാനത്തോടെയാണ് ജില്ലാശുപത്രിയിലെ ട്രോമകെയറിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. നേരത്തെ ജില്ലാശുപത്രിക്കു മുന്‍ഭാഗത്ത് അത്യാഹിത വിഭാഗം പ്രവര്‍ത്തിച്ചിരുന്ന ഭാഗത്താണ് ട്രോമകെയര്‍ സജ്ജമാവുന്നതെന്നരിക്കെ ട്രോമകെയറിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതോടെ കൂടുതല്‍ ശ്രദ്ധ ആവശ്യമുള്ള രോഗികള്‍ക്ക് ഇനി മുതല്‍ പ്രത്യേകം പരിഗണന ലഭിക്കും ട്രോമകെയറിന്റെ പ്രവര്‍ത്തനം സജ്ജമാകുന്നതോടെ ജില്ലാശുപത്രിയിലേക്ക് ആംബുലന്‍സ് ഉള്‍പ്പടെയുള്ള വാഹനങ്ങലുടെ ഒഴുക്കും വര്‍ധിക്കുമെന്നതിനാലാണ് നിലവിലെ ഗേറ്റിനു സമീപം പുതിയ ഗേറ്റു നിര്‍മ്മിക്കുന്നത്. ട്രോമകെയറിന്റെ ഒബ്‌സര്‍വേഷന്‍ റൂമിനും പുതിയ ഗേറ്റിനുമായി 10 ലക്ഷം രൂപയാണ് നിര്‍മ്മാണ ചെലവ്.
ട്രോമകെയറിന്റെ നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും ഒബ്‌സര്‍വേഷന്‍ റൂമി#ില്ലാതിരുന്നതാണ് തുറക്കാന്‍ തടസ്സമായിരുന്നത്. വിഷയം ശ്രദ്ധയില്‍പ്പെട്ട ജില്ല പഞ്ചായത്തധികൃതര്‍ ഉടന്‍ തന്നെ ഒബ്‌സര്‍വേഷന്‍ റൂമും നിര്‍മ്മാണമാരംഭിക്കാനുള്ള നടപടികള്‍ കൈകൊള്ളുകയായിരുന്നു. ഇടക്ക് കനത്ത മഴയെതുടര്‍ന്ന് മെയില്‍വാര്‍ഡായ എ.ആര്‍ മേനോന്‍ ബ്ലോക്ക് ചോര്‍ന്നൊലിച്ചതിനാല്‍ രോഗികളെ മറ്റുള്ള വാര്‍ഡുകളിലേക്ക് മാറ്റിയിരുന്നു. പഴയ ടിബി വാര്‍ഡ് കെട്ടിടവും പൊളിച്ച് പുതിയ കെട്ടിടം പണിയാനുള്ള തയ്യാറെടുപ്പിലാണ്.
ജില്ലാശുപത്രിയിലെ സൗകര്യങ്ങള്‍ അനുദിനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ആശുപത്രിയില്‍ നൂതന സംവിധാനങ്ങളൊരുക്കുന്നത്. ട്രോമകെയര്‍ സംവിധാനം പ്രവര്‍ത്തനം തുടങ്ങുന്നതോടെ ജില്ലാശുപത്രിയിലെതെതുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടാകുമെന്നുമാത്രമല്ല ആശുപത്രിയിലുള്ള വികസനത്തിലും നൂതന അധ്യായങ്ങള്‍ കുറിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."