മതസ്വാതന്ത്ര്യനിഷേധം ചെറുക്കും: എസ്.വൈ.എസ്
കോഴിക്കോട്: സ്ത്രീകള്‍ മുഖം മറയ്ക്കുന്ന രീതിയിലുള്ള വസ്ത്രം ധരിക്കുന്നത് എം.ഇ.എസ് സ്ഥാപനങ്ങളില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ അനുവദിക്കുകയില്ലെന്ന പ്രസിഡന്റ് ഫസല്‍ ഗഫൂറിന്റെ ഉത്തരവ് ധാര്ഷ്ട്യാണെന്ന് എസ്.വൈ.എസ് ജില്ലാകമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. സ്ഥാപനങ്ങള്‍ക്ക് അവിടുത്തെ ഡ്രസ്കോഡും യൂണിഫോമും നിയമമാക്കാം. എന്നാല്‍ അത് മറ്റുള്ളവരുടെ വിശ്വാസാചാരങ്ങളും വ്യക്തിസ്വാതന്ത്ര്യവും ഹനിച്ചുകൊണ്ടാവരുതെന്ന് യോഗം വിലയിരുത്തി. വൈസ്പ്രസിഡന്റ് സലാം ഫൈസി മുക്കം അധ്യക്ഷനായി. ജില്ലയിലെ സുന്നിഅഫ്കാര്‍ കാംപയിന് മെയ് 8നകം പൂര്‍ത്തിയാക്കണം. അബൂബക്കര്‍ ഫൈസി മലയമ്മ, നടുക്കണ്ടി അബൂബക്കര്‍, കെ.എം.എ റഹ്മാന് ചെറൂപ്പ, എ.ടി മുഹമ്മദ്, യൂസുഫ് ഫൈസി വെണ്ണക്കോട്, ഹിഫ്സുറഹ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു. ജന.സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി സ്വാഗതവും അയ്യൂബ് കൂളിമാട് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."