അട്ടപ്പാടി ചുരം റോഡില്‍ കെ.എസ്.ആര്.ടി.സി ട്രയല്‍ സര്‍വിസ് നടത്തി
മണ്ണാര്‍ക്കാട്: മഴയില്‍ മണ്ണിടിഞ്ഞ് തകര്‍ന്നതിനെ തുടര്‍ന്ന് ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തിയ അട്ടപ്പാടി ചുരം റോഡില്‍ കെ.എസ്.ആര്.ടിസി ട്രയല്‍ സര്‍വിസ് നടത്തി. വെളളിയാഴ്ച ഉച്ചയോടെയാണ് മണ്ണാര്‍ക്കാട് ഡിപ്പൊയില്‍ നിന്നും ചെറിയ രണ്ട് ബസുകള്‍ ചുരത്തിലൂടെ ട്രെയല്‍ സര്‍വ്വീസ് നടത്തിയത്.
ശക്തമായ മഴയില്‍ മണ്ണിടിഞ്ഞ് ഗതാഗതം ദുഷ്കരമായ ചുരം റോഡില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് കെ.എസ്.ആര്.ടി.സിയുടെ ചെറിയ രണ്ട് ബസുകള്‍ ട്രെയല്‍ സര്‍വ്വീസ് നടത്തിയത്. നിലവില്‍ ചെറിയ വാഹനങ്ങള്‍ മാത്രമാണ് ചുരം റോഡിലൂടെ രാവിലെ 6 മണി മുതല്‍ വൈകുന്നേരം 6മണി വരെ ഗതാഗതത്തിന് അനുമതിയൊളളു.
രാത്രികാല സര്‍വിസ് നിരോധിച്ചിരിക്കുകയാണ്. മഴയില്‍ ചുരം ഇടിഞ്ഞ ഭാഗങ്ങളില്‍ അറ്റകുറ്റപണികള്‍ പുരോഗമിക്കുന്നുണ്ട്. ഇന്ന് മുതല്‍ പകലില്‍ കെ.എസ്.ആര്.ടി.സിയുടെ ചെറിയ ബസുകള്‍ ചുരം റോഡിലൂടെ ഓടി തുടങ്ങും. എന്നാല്‍ രാത്രികാല യാത്രക്കുളള നിരോധനം തുടരുമെന്നാണ് പറയപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."