HOME
DETAILS
MAL
ബൈക്കപകടത്തില്‍ ക്ഷേത്രശാന്തിക്കും മകള്‍ക്കും പരുക്ക്
backup
May 03 2019 | 04:05 AM
വെഞ്ഞാറമൂട്: യാത്രക്കിടെ ബൈക്ക് ടയര്‍ പഞ്ചറായി നിയന്ത്രണം വിട്ട് മറിഞ്ഞ് ദേവസ്വം ബോഡ് ക്ഷേത്രശാന്തിക്കും മകള്‍ക്കും പരുക്ക്. നെടുമങ്ങാട് പഴവടി ശ്രീ ഗണപതി ക്ഷേത്രശാന്തി വെമ്പായം മംഗലശ്ശേരി കന്യാകുളങ്ങരമഠത്തില് രൂപേഷ് കുമാര്‍ (34), മകള്‍ കൃഷ്ണനന്ദ (5) എന്നിവര്‍ക്കാണ് പരുക്കുപറ്റിയത്.ഇന്നലെ വൈകിട്ട് 5.30ന് വെമ്പായം മണ്ഡപം ജങ്ഷന് സമീപത്തു വച്ചായിരുന്നു അപകടം. വീട്ടില്‍ നിന്നും ജങ്ഷനിലെ കടയിലേക്ക് ഭാര്യയും കുട്ടിയുമൊന്നിച്ച് ബൈക്കില്‍ വരവെ മുന്‍വശത്തെ ടയര്‍ പഞ്ചറായി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.കൈയ്ക്കും കാലിനും ഗുരുതമായി പരുക്കേറ്റ രൂപേഷ് കുമാറിനെയും കൃഷ്ണനന്ദുവിനെയും വെഞ്ഞാറമൂട് ശ്രീ ഗോകുലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."