HOME
DETAILS
MAL
ജിയോ ടവര്‍; പണി നിര്‍ത്തിവെക്കാന്‍ ഉത്തരവ്
backup
September 01 2018 | 04:09 AM
കിളിമാനൂര്‍: നഗരൂര്‍ പഞ്ചായത്തിലെ ചെമ്മരത്തുമുക്കില്‍ പുതുതായി സ്ഥാപിക്കാന്‍ പദ്ധതിയിടുന്ന ജിയോ ടവറിനെതിരേ പ്രതിഷേധം ശക്തം.
പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ടവര്‍ നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ പഞ്ചായത്ത് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്കി. ടവര്‍ നിര്‍മാതാക്കള്‍ നല്കിയ അപേക്ഷയില്‍ നേരത്തെ അന്നിരുന്ന സെക്രട്ടറി നിര്‍മാണ അനുമതി നല്‍കിയിരുന്നു.
നാട്ടുകാരില്‍ നിന്ന് പ്രതിക്ഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് കഴിഞ്ഞ ദിവസം നാട്ടുകാരെയും ടവര്‍ നിമ്മാതാക്കളെയും ചര്‍ച്ചക്ക് വിളിച്ചിരുന്നെങ്കിലും ടവര്‍ നിര്‍മാതാക്കള്‍ ചര്‍ച്ചക്കെത്തിയില്ല.
തുടര്‍ന്ന് വിഷയം അടിയന്തിരമായി പഞ്ചായത്ത് കമ്മിറ്റി വിളിച്ചുകൂട്ടി ചര്‍ച്ചചെയ്യാമെന്ന് പ്രസിഡന്റ് നാട്ടുകാര്‍ക്ക് ഉറപ്പ് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."