HOME
DETAILS
MAL
പ്രതിഷേധം ഫലംകണ്ടു; പ്രത്യേക ട്രെയിനുകള്‍ പതിവുപോലെ ഓടും
backup
September 12 2020 | 04:09 AM
തിരുവനന്തപുരം: യാത്രക്കാരുടെ പ്രതിഷേധം കനത്തതോടെ പ്രത്യേക ട്രെയിനുകള്‍ റദ്ദാക്കിയ തീരുമാനം തിരുത്തി റെയില്‍വെ. യാത്രക്കാര്‍ കുറവാണെന്ന കാരണത്താല്‍ തിരുവനന്തപുരം- എറണാകുളം വേണാട് സ്പെഷ്യല്‍, തിരുവനന്തപുരം- കണ്ണൂര്‍, തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി സ്പെഷ്യല്‍ സര്‍വിസുകളും റദ്ദാക്കുന്നതിന് റയില്‍വേ ബോര്‍ഡ് നടപടികളുമായി മുന്നോട്ടു പോയിരുന്നു.
എന്നാല്‍ യാത്രക്കാരുടെ പ്രതിഷേധം ശക്തമായതോടെ എല്ലാ പ്രത്യേക ട്രെയിന്‍ സര്‍വിസുകളും പതിവുപോലെ തുടരാന്‍ സതേണ്‍ റെയില്‍വെ തീരുമാനമെടുത്തു.
മൂന്ന് ട്രെയിനുകള്‍ക്കും റദ്ദാക്കല്‍ ഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ വലിയ പ്രതിഷേധമാണ് സംസ്ഥാനത്തുണ്ടായത്. സംസ്ഥാനത്ത് റയില്‍വേയുടെ ചുമതലുള്ള മന്ത്രി ജി. സുധാകരനും റദ്ദാക്കല്‍ നീക്കം പിന്‍വലിക്കണമെന്ന് കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.
കേരളത്തില്‍ നിന്നുള്ള എം.പിമാരടക്കം റയില്‍വേ മന്ത്രിക്ക് കത്തെഴുതി. യാത്രക്കാരുടെ വിവിധ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."