HOME
DETAILS
MAL
കൊവിഡ്: ആറുപേര്‍ കൂടി മരിച്ചു
backup
September 12 2020 | 04:09 AM
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ആറുപേര്‍ കൂടി മരിച്ചു. തൃശൂര്‍-2, മലപ്പുറം-1, കാസര്‍കോട്-3 എന്നിങ്ങനെയാണ് മരണം. അളഗപ്പനഗര്‍ പച്ചളിപ്പുറം വലിയകത്ത് അബ്ബാസ് (74), പടിയൂര്‍ കണക്കശ്ശേരി കാര്‍ത്തികേയ മേനോന്റെ ഭാര്യ ഓമന അമ്മ (68) എന്നിവരാണ് തൃശൂരില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.
തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അബ്ബാസിനെ രോഗം ഗുരുതരമായതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെയാണ് മരണം. ഭാര്യ: സുബൈദ. മക്കള്‍: സത്താര്‍, ഇല്യാസ്, ഫസീല, സുലൈഖ. മരുമക്കള്‍: താഹിറ, സുഹറാബി, അസറുദ്ദീന്‍, ജമാല്‍.
ഓമന അമ്മക്ക് കരള്‍ സംബന്ധമായ രോഗവുമുണ്ടായിരുന്നു. മക്കള്‍: കവിത (അധ്യാപിക, നളന്ദ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കിഴുപ്പിള്ളിക്കര), കല്‍പന (പോസ്റ്റ് മാസ്റ്റര്‍, പോട്ട). മരുമക്കള്‍: സേതുമാധവന്‍ (ബിസിനസ്), സുരേഷ് കുമാര്‍ (ക്ലര്‍ക്ക്, എല്‍.ബി.എസ്.എം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, അവിട്ടത്തൂര്‍).
താനൂര്‍ കുണ്ടൂര്‍ക്കാരന്റെ പുരക്കല്‍ അലി അക്ബര്‍ (32) ആണ് മലപ്പുറത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. കിഡ്‌നി രോഗത്തെ തുടര്‍ന്ന് ഏറെനാളായി കിടപ്പിലായിരുന്നു. കെ.പി ബാവയുടെയും ആയിശാ ബീവിയുടെയും മകനാണ്. ഭാര്യ: ഹലീന. മക്കള്‍: അനൂദ്, ആദിയ മറിയം.
തലശേരി അതിരൂപതാംഗവും ഭദ്രാവതി രൂപതാ വികാരി ജനറലുമായ ബളാല്‍ മൈക്കയം സ്വദേശി ഫാ.കുര്യാക്കോസ് (ഷാജി- 54 ), മഞ്ചേശ്വരം പൊസോട്ടെ കുഞ്ഞാലി (65), ചെറുവത്തൂര്‍ പിലിക്കോട് ആനിക്കാടി കണ്ണാടിപ്പാറ കോളനിയിലെ സുന്ദരന്‍ ( 61) എന്നിവരാണ് കാസര്‍കോട്ട് കൊവിഡ് ബാധിച്ച് മരിച്ചത്. രോഗബാധിതനായി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുര്യാക്കോസ് വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. കൊന്നക്കാട് മുണ്ടപ്ലാക്കല്‍ മാത്യു, പെണ്ണമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ബാബു, ബിജു, ജീജ, ഷാരോണ്‍, സിന്ധു.
കുഞ്ഞാലിയും സുന്ദരനും പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."