HOME
DETAILS
MAL
ഭാരവാഹനങ്ങളില്‍ ജി.പി.എസ്: മോട്ടോര്‍ വാഹന വകുപ്പിന് മെല്ലെപ്പോക്ക് ഖനന മാഫിയയെ നിയന്ത്രിക്കാനുള്ള വഴിയടഞ്ഞ് ജിയോളജി വകുപ്പ്
backup
September 12 2020 | 04:09 AM
കൊച്ചി : കൊവിഡ് പ്രതിസന്ധിയുടെ പേരില്‍ കേന്ദ്ര മോട്ടോര്‍ വാഹനച്ചട്ടം 2016 ന്റ അടിസ്ഥാനത്തില്‍ ഭാരവാഹനങ്ങളില്‍ ജി.പി.എസ് നിര്‍ബന്ധമാക്കിയ നിബന്ധന നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ മെല്ലെപ്പോക്കിലായതോടെ ഖനന മാഫിയയെ നിയന്ത്രിക്കാനുള്ള സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താനാകാതെ മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ്.
മണല്‍, കരിങ്കല്ല് ഉള്‍പ്പെടെയുള്ള പ്രകൃതി വിഭവ ഖനനവുമായി ബന്ധപ്പെട്ട ഭാരവാഹനങ്ങളില്‍ ജി.പി.എസ് ഘടിപ്പിക്കാനായി സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പ് ഡിസംബര്‍ 31 വരെ സാവകാശം അനുവദിച്ചിരുന്നു.
2016ലെ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ 2020 ഫെബ്രുവരി 14നുള്ളില്‍ കെ.എസ്.ആര്‍.ടി.സി ബസുകളുള്‍പ്പെടെയുള്ള ഭാരവാഹനങ്ങളില്‍ ജി.പി.എസ് ഘടിപ്പിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു.
സാമ്പത്തിക മാന്ദ്യം പരിഗണിച്ച് ജി.പി.എസ് ഘടിപ്പിക്കുന്നതില്‍നിന്ന് ഒഴിവാക്കുകയോ സബ്‌സിഡി നിരക്കില്‍ ഉപകരണം ലഭ്യമാക്കുകയോ വേണമെന്നാണ് ഭാരവാഹന ഉടമകളുടെ അസോസിയേഷന്‍ ആവശ്യപ്പെട്ടത്. വന്‍ സാമ്പത്തിക ഞെരുക്കത്തിന്റെ സാഹചര്യത്തില്‍ ജി.പി.എസ് ഘടിപ്പിക്കുന്നത് ഒഴിവാക്കുകയോ സമയപരിധി നീട്ടി നല്‍കുകയോ വേണമെന്ന് കെ.എസ്.ആര്‍.ടി.സി എം.ഡിയും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കൊവിഡ് ഭീഷണി ഉയരുന്നതിനു മുമ്പുതന്നെ ഈ ആവശ്യം ഇരു കൂട്ടരും സര്‍ക്കാരിനു മുന്നില്‍ ഉന്നയിച്ചിരുന്നു.
ഈ ആവശ്യങ്ങള്‍ പരിഗണിച്ച് സമയപരിധി നീട്ടി നല്‍കുന്നുവെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ പ്രതിസന്ധികള്‍ക്കിടയിലും കെ.എസ്.ആര്‍.ടി.സി പ്രാഥമികമായി 50 ബസുകളില്‍ ജി.പി.എസ് ഘടിപ്പിക്കാനായി ടെണ്ടര്‍ വിളിച്ചിട്ടുണ്ട്.
ഇതിനു പുറമേ റേഷന്‍ കടകളിലേക്ക് ചരക്കെത്തിക്കുന്ന ലോറികളില്‍ ജി.പി.എസ് സംവിധാനമുണ്ട്. ഇതിന്റെ ഫലമായി ഗോഡൗണുകളില്‍നിന്നു പോകുന്ന ലോഡിന്റെ വിവരങ്ങള്‍ കൃത്യമായി ട്രാക്ക് ചെയ്യാന്‍ ഭക്ഷ്യവകുപ്പിന് കഴിയുന്നു.
പ്രതിസന്ധികള്‍ക്കിടയിലും സര്‍ക്കാര്‍ വകുപ്പുകളും കോര്‍പറേഷനും ജി.പി.എസ് ഘടിപ്പിക്കാന്‍ തയാറായിട്ടും ടോറസ്, ടിപ്പര്‍ പോലുള്ള ഭാരവാഹനങ്ങള്‍ക്ക് മാത്രമാണ് ഫലത്തില്‍ ഇളവ് പ്രയോജനപ്പെടുന്നത്.
ജി.പി.എസ് സംവിധാനത്തിലൂടെ ഖനന മാഫിയക്ക് കടിഞ്ഞാണിടാന്‍ ആവശ്യമായ ഒരുക്കങ്ങള്‍ ജിയോളജി വകുപ്പ് നടത്തി വരുന്നതിനിടെയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ വക ഇരുട്ടടി.
പ്രകൃതിവിഭവങ്ങളുടെ അനധികൃത ഖനനം തടയാനായി പാസുകള്‍ ഓണ്‍ലൈനാക്കാനുള്ള നടപടികള്‍ അവസാന ഘട്ടത്തിലായിരുന്നു.
മൈനിംഗ് ജിയോളജി വകുപ്പ് ജി.പി.എസ് ഉള്ള വാഹനങ്ങള്‍ക്ക് പാസ് ലോക്ക് എന്ന സംവിധാനമാണ് നടപ്പാക്കാനിരുന്നത്. ജി.പി.എസ് വാഹനങ്ങളില്‍ ഘടിപ്പിച്ചാല്‍ മാത്രമേ സംവിധാനം പൂര്‍ണമായും നടപ്പാകൂ.ഇതുസംബന്ധിച്ച ഫയല്‍ സര്‍ക്കാര്‍ തീരുമാനത്തിനായി പരിഗണനയിലിരിക്കവെയാണ് മോട്ടോര്‍ വകുപ്പിന്റെ മലക്കം മറിച്ചില്‍.
ജി.പി.എസ് സാവകാശം മറയാക്കി ടിപ്പര്‍, ടോറസ് വാഹനങ്ങള്‍ക്ക് വ്യാപകമായി ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും മോട്ടോര്‍ വാഹന വകുപ്പ് നല്‍കുന്നുണ്ടെന്നും ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."