ഇന്ത്യയെ പ്രകോപിപ്പിക്കാന്‍ പാക് അധീന കശ്മീര്‍ അതിര്‍ത്തിയില്‍ ചൈന-പാക് സംയുക്ത പെട്രോളിങ്
ബീജിംങ്ങ്: പാക് അധീന കശ്മീരില്‍ അതിര്‍ത്തിയില്‍ ചൈന- പാക് അതിര്‍ത്തി സംരക്ഷണ സേനയുടെ സംയുക്ത പെട്രോളിങ്ങ് ആരംഭിച്ചു.
ആദ്യമായാണ് അതിര്‍ത്തിയിലെ ചൈനീസ് പ്രവശ്യയായ എക്സിജിംങിലും പാക് അധീന കശ്മീരിലും സംയുക്ത പെട്രോളിങ്ങ് ആരംഭിക്കുന്നത്.
അതിര്‍ത്തിയിലെ ചൈനീസ് പ്രവശ്യയായ എക്സിജിംങില്നിന്ന് നൂറോളം പേര് ഐഎസില്‍ ചേര്‍ന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇത്തരം ഒരു സംയുക്ത പെട്രോളിങ്ങ് എന്നതും ഗൗരവമര്‍ഹിക്കുന്നതാണ്.
സംയുക്ത പെട്രോളിങിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടത് പീപിള്‍സ് ഡയലി ഓണ്‍ലൈനാണ്. ചിത്രങ്ങളില്‍ വിവിധയിടങ്ങളില്‍ സംയുക്ത പെട്രോളിങ്ങിന്റെ വിവിധ ദ്യശ്യങ്ങളുണ്ട്.
2004 മുതല്‍ ഈ മേഖലയില്‍ ചൈനീസ് പെട്രോളിങ്ങ് ഉണ്ടെങ്കിലും ഇതാദ്യമായാണ് സംയുക്ത പെട്രോളിങ്ങ് നടത്തുന്നത്.
ചൈന-പാക് സംയുക്ത സാമ്പത്തിക മേഖലയുടെ ഭാഗമായി എക്സിജിംങിനെയും പാക് അധീന കശ്മീരിനെയും ബന്ധിപ്പിക്കുന്ന റോഡുകളും റെയില്‍ പാതകളും പൈപ് ലൈനുകളും നിര്‍മിക്കുന്നുണ്ട്.
നാല്പത്തിയാര് ബില്ല്യണ്‍ ഡോളറിന്റെ പദ്ധതികള്‍ ഈ മേഖലയില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."