മാധ്യമപ്രവര്‍ത്തകരുമായുള്ള പ്രശ്നം പരിഹരിക്കും; നല്ല ബന്ധം തുടരാന്‍ സ്ഥിരം സംവിധാനം
തിരുവനന്തപുരം: തലസ്ഥാനത്ത് അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ധാരണ.
ഹൈക്കോടതിയില്‍ സീനിയര്‍ ജഡ്ജിമാരായ പിആര്‍ രവീന്ദ്രന് കെആര്‍ രാമചന്ദ്രന് എന്നിവരുടെ നേതൃത്വത്തില്‍ മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ചയിലാണ ധാരണയുണ്ടായത്.
കേസുകളടക്കം പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കാന്‍ ജില്ലാ ജഡ്ജിയുടെ നേതൃത്വത്തില്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയെ നിയോഗിക്കാനും തീരുമാനിച്ചു.
പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന ഭാരവാഹികളും ചര്‍ച്ചയില്‍ പങ്കെടുത്തു. ഇരുവിഭാഗവുമായി വെവ്വേറെ നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഒന്നിച്ചുള്ള കൂടിക്കാഴ്ച നടത്തിയത്.
പരസ്പരം പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്ന കാര്യത്തില്‍ ഇരുവിഭാഗവും ഉറപ്പുനല്‍കി. കേസുകള്‍ തീര്‍പ്പാക്കുന്ന കാര്യം പെട്ടെന്നുതന്നെ ഉണ്ടാകുമെന്നും യോഗത്തില്‍ ധാരണയായി.
നല്ല ബന്ധം തുടരാന്‍ മാധ്യമപ്രവര്‍ത്തകരെയും അഭിഭാഷകരെയും ഉള്‍ക്കൊള്ളിച്ച് ഒരു സ്ഥിരം സംവിധാനം ഉണ്ടാക്കാനും യോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."