HOME
DETAILS

മുസ്‌ലിങ്ങള്‍ പാലു തരാത്ത പശുക്കള്‍; അവരെ തീറ്റിപ്പോറ്റുന്നതെന്തിന്-വിദ്വേഷ പരാമര്‍ശവുമായി ബി.ജെ.പി എം.എല്‍.എ

  
backup
May 03 2019 | 06:05 AM

national-muslims-with-cows-that-do-not-give-milk-bjp-mla

ഗുവഹാത്തി: തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തി ബി.ജെ.പി നേതാക്കള്‍. ഒന്നിനു പിറകെ ഒന്നായി വിദ്വേഷപരാമര്‍ശങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ബി.ജെ.പി പ്രതിനിധികള്‍. അസമിലെ ബി.ജെ.പി എം.എല്‍.എ പ്രശാന്ത് ഫൂക്കനാണ് വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുന്നത്.


'മുസ്‌ലിങ്ങള്‍ പാലുതരാത്ത പശുക്കളാണെന്നും അവരെ തീറ്റിപ്പോറ്റേണ്ട ആവശ്യമില്ലെന്നുമാണ് പ്രശാന്ത് ഫൂക്കന്റെ പരാമര്‍ശം. അസമിലെ 90 ശതമാനം മുസ് ലിങ്ങളും ബി.ജെ.പിക്ക് വോട്ടു ചെയ്യാത്തവരാണ്. പിന്നെന്തിനാണ് പാലു തരാത്ത ഈ പശുക്കളെ തീറ്റിപ്പോറ്റുന്നത്'- പ്രശാന്ത് ഫൂക്കന്‍ ചോദിച്ചു.

ഫൂക്കന്റെ പരാമര്‍ശത്തിനെതിരെ ശക്തമായ വിമര്‍ശനമാണുയരുന്നത്. എം.എല്‍.എക്കെതിരെ നടപടിയെടുക്കണമെന്ന് അസം സ്പീക്കര്‍ ഹിറ്റേന്ദ്ര നാത് ഗോസ്വാമിയോട് പ്രതിപക്ഷ നേതാവ് ദേബബ്രത സെയ്കിയയോട് ആവശ്യപ്പെട്ടു.

ചാനലുകളില്‍ വന്ന ദൃശ്യങ്ങള്‍ അടക്കം നല്‍കിയാണ് പ്രതിപക്ഷം നടപടിയാവശ്യപ്പെട്ടത്. ഫൂക്കനെതിരെ ഗുവാഹത്തി ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഹാഫിസ് റാഷിദ് അഹ്മദ് ചൗധരിയും രംഗത്തെത്തി.

ഗവര്‍ണറോ സ്പീക്കറോ ഉടനടി ഫൂക്കനെതിരെ നടപടിയെടുക്കണമെന്ന് ചൗധരി ആവശ്യപ്പെട്ടു. ഇയാള്‍ക്കെതിരെ അഹ്മദ് ചൗധരി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. 'അസാമിലെ ഹിന്ദുക്കളെയും മുസ്‌ലിങ്ങളും തമ്മിലുള്ള സാഹോദര്യം തകര്‍ക്കാനാണ് ഫൂക്കന്റെ നീക്കമെന്നും ചൗധരി പറഞ്ഞു.

മുസ്‌ലിങ്ങള്‍ക്കെതിരായി ഒരു തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയുടെ പ്രസ്താവന ലജ്ജാകരമാണെന്നും. ബി.ജെ.പി ഉടന്‍തന്നെ അദ്ദേഹത്തിതിനെരെ നടപടിയെടുക്കണമെന്നും മറ്റൊരു അഭിഭാഷകനായ നെക്കുബര്‍ സമാന്‍ പറഞ്ഞു.

നേരത്തെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഉത്തര്‍പ്രദേശിലെ മുസ്‌ലിം വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി പ്രസംഗിച്ചതിന് കേന്ദ്രമന്ത്രി മനേകാ ഗാന്ധിക്കെതിരെ കമ്മീഷന്‍ നടപടി എടുത്തിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

51ാമത് സുപ്രിം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന ചുമതലയേറ്റു

National
  •  a month ago
No Image

രോഷം..വേദന..ഒടുങ്ങാത്ത നിസ്സഹായതയില്‍ ഫലസ്തീന്‍; ഗസ്സയില്‍ കഴിഞ്ഞ ദിവസം കൊന്നൊടുക്കിയത് 40ലേറെ പേരെ

International
  •  a month ago
No Image

ട്രോളിയിൽ മുങ്ങി സന്ദീപ് വാര്യർ

Kerala
  •  a month ago
No Image

വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം; കലാശക്കൊട്ട് 'മാസ്' ആക്കാന്‍ മുന്നണികള്‍ 

Kerala
  •  a month ago
No Image

ദുരന്തഭൂമിയിലെ ഉദ്യോഗസ്ഥ ധൂർത്ത്; പല ബില്ലുകളും മുമ്പേ മാറിയെന്ന് സൂചന

Kerala
  •  a month ago
No Image

വിഡിയോ പാലക്കാട്ടെ പ്രചാരണായുധമാക്കി യു.ഡി.എഫ്

Kerala
  •  a month ago
No Image

പേജര്‍ ആക്രമണത്തിന് പിന്നില്‍ ഇസ്‌റാഈല്‍ തന്നെ; സമ്മതിച്ച് നെതന്യാഹു

International
  •  a month ago
No Image

കുട്ടികളുടെ ഇന്റർനെറ്റ് ദുരുപയോഗം: പൊലിഞ്ഞത് 38 ജീവൻ

Kerala
  •  a month ago
No Image

ചേലക്കരയിൽ വർഗീയ ലഘുലേഖയുമായി ന്യൂനപക്ഷ മോർച്ച: രാഷ്ട്രീയ ഇസ്ലാമിനെതിരെ വോട്ട് ചെയ്യണമെന്ന് ആഹ്വാനം

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-11-2024

PSC/UPSC
  •  a month ago