ദുരിതാശ്വാസ ക്യാംപില്‍ ഇനിയുള്ളത് 318 പേര്
മലപ്പുറം: ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നത് ഇനിയും 318 പേര്. നിലമ്പൂര്‍, കൊണ്ടോട്ടി, പൊന്നാനി താലൂക്കുകളിലായി നാല് ക്യാംപുകളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. നിലമ്പൂര്‍ താലൂക്കിലെ എരഞ്ഞിമങ്ങാട് യതീംഖാനയിലാണ് കൂടുതല്‍ പേര് താമസിക്കുന്നത്. 202 പേര്. 54 കുടുംബങ്ങളിലെ 62 പുരുഷന്മാരും 82 സ്ത്രീകളും 58 കുട്ടികളുമാണ് ഈ ക്യാംപിലുള്ളത്.
കൊണ്ടോട്ടിയില്‍ രണ്ടും പൊന്നാനി താലൂക്കുക്കില് ഒരു ക്യാംപും പ്രവര്‍ത്തിക്കുന്നുണ്ട്. കൊണ്ടോട്ടി താലൂക്കിലെ രണ്ട് ക്യാംപുകളിലായി എട്ട് കുടുംബങ്ങളാണ് താമസിക്കുന്നത്. 12 പുരുഷന്മാരും 10 സ്ത്രീകളും ആറ് കുട്ടികളുമടക്കം 28 പേര്. പൊന്നാനി ചമ്രവട്ടം പ്രൊജക്ട് ഓഫിസിലെ ക്യാംപില്‍ 23 കുടുംബങ്ങളിലെ 21 പുരുഷന്മാരും 35 സ്ത്രീകളും 32 കുട്ടികളും അടക്കം 88 പേര് താമസിക്കുന്നു.
പ്രളയകാലത്ത് ജില്ലയില്‍ ആകെ 191 ക്യാംപുകളാണ് പ്രവര്‍ത്തിച്ചത്. നാലായിരത്തില്‍ അധികം പേര് ക്യാംപുകളില്‍ ഉണ്ടായിരുന്നു. വെള്ളം ഇറങ്ങിയതിനെ തുടര്‍ന്ന് 187 ക്യാംപുകളിലുള്ളവര്‍ സ്വന്തം വീട്ടിലേക്ക് തിരിച്ച് പോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."