എം.എസ്.എഫ് പ്രവര്‍ത്തകനു നേരെ ആക്രമണം
തളിപ്പറമ്പ്: കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തെ തുടര്‍ന്ന് തളിപ്പറമ്പില്‍ എസ്.എഫ്.ഐക്കാര്‍ എം.എസ്.എഫ് പ്രവര്‍ത്തകനെയും ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ പ്ലസ് ടു വിദ്യാര്‍ഥിയെയും അക്രമിച്ചു. സര്‍സയ്യിദ് കോളജിലെ എം.എസ്.എഫ് പ്രവര്‍ത്തകനും രണ്ടാം വര്‍ഷ ബി.എ അറബിക് വിദ്യാര്‍ഥിയുമായ മുക്കോലയിലെ പി.സി ഷംനാദ്(19), സര്‍സയ്യിദ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു സയന്‍സ് വിദ്യാര്‍ഥി കോരന്‍പീടികയിലെ ടി.കെ തഷ്രീഫ്(17) എന്നിവരെ ലൂര്‍ദ്ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 6.30ഓടെ സഹപാഠിയെ വീട്ടിലാക്കി ബൈക്കില്‍ തളിപ്പറമ്പിലേക്ക് മടങ്ങുകയായിരുന്നു ഷംനാദ്. എസ്.എഫ്.ഐ നേതാക്കളായ ശ്രീകുമാര്‍ അമ്മാനപ്പാറ, ഫെബിന്, കണ്ടാലറിയാവുന്ന മറ്റു രണ്ടുപേര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമമെന്ന് ഷംനാദ് പറഞ്ഞു.
രാത്രി 8.20ഓടെയാണ് പ്ലസ് ടു വിദ്യാര്‍ഥിയായ തഷ്രീഫിന് നേരെ അക്രമം ഉണ്ടായത്. സര്‍സയ്യിദ് കോളജിന് മുമ്പിലെ കഫ്റ്റീരിയയില്‍ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു തഷ്രീഫ്. ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയപ്പോള്‍ എസ്.എഫ്.ഐ സംഘം അക്രമിക്കുകയായിരുന്നു. പരുക്കേറ്റ ഇരുവരെയും എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസല്‍ ചെറുകുന്നോന്‍, മുസ്ലിം ലീഗ് മുനിസിപ്പല്‍ സെക്രട്ടറി പി.പി മുഹമ്മദ് നിസാര്‍, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് പി.സി നസീര്‍, മുനിസിപ്പല്‍ ട്രഷറര്‍ അഷ്റഫ് ബപ്പു തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."