പ്രളയം: അടിയന്തര ധനസഹായത്തിന് പ്രത്യേക അപേക്ഷ നല്‍കേണ്ടതില്ല
തിരുവനന്തപുരം: പ്രളയബാധിതര്‍ക്കുള്ള സര്‍ക്കാര്‍ ധനസഹായം ലിഭിക്കുന്നതിന് പ്രത്യേക അപേക്ഷാഫോറം പൂരിപ്പിച്ച് നല്‍കേണ്ടതില്ലെന്ന് റവന്യൂമന്ത്രിയുടെ ഓഫിസ്.
വീടുകളില്‍ നിന്ന് വെള്ളമിറങ്ങി പത്ത് ദിവസമായിട്ടും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തിര സഹായമായ പതിനായിരം രൂപ പോലും മിക്കയിടങ്ങളിലും കിട്ടിയിട്ടില്ലാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം. ചിലയിടങ്ങളില്‍ ഫോട്ടോ പതിപ്പിച്ചതും അല്ലാത്തതുമായ അപേക്ഷാഫോമുകളുടെ പേരില്‍ ജനങ്ങളില്‍ നിന്നും ചിലര്‍ പണം വാങ്ങി അപേക്ഷകള്‍ സ്വീകരിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ട്.
കാലവര്‍ഷക്കെടുതിമൂലം വീടുകള്‍ക്കുണ്ടായ നാശനഷ്ടങ്ങളുടെ വിവരം ശേഖരിക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പിനെയാണു ചുമതലപ്പെടുത്തിയിരിക്കുന്നത്.
പലയിടത്തും വിവര ശേഖരണം പോലും പൂര്‍ത്തിയായിട്ടില്ല എന്നതാണ് വാസ്തവം. ബാങ്ക് അക്കൗണ്ട് വഴിയാണ് പതിനായിരം രൂപ നല്‍കിയിരുന്നത്. എന്നാല്‍ വീടുകളിലെത്തി അക്കൗണ്ട് നമ്പറും ആധാര്‍ നമ്പറും ശേഖരിച്ച് പരിശോധിച്ച ശേഷമേ പണം നല്‍കിയിരുന്നുള്ളു. ഇതുണ്ടാക്കുന്ന കാലതാമസമാണ് സഹായ വിതരണം വൈകാനുള്ള കാരണം എന്നാണ് ലഭിക്കുന്ന വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."