മാസ്ക്ക്, പോളി കാര്‍ബണ്‍ ഷീറ്റു കൊണ്ട് വേര്‍തിരിച്ച ഇരിപ്പിടങ്ങള്‍- കര്‍ശന കൊവിഡ് നിയന്ത്രണങ്ങളോടെ പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന് തുടക്കാമായി
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് തുടക്കമായി. കൊവിഡ് നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാണ് 18 ദിവസം സഭ സമ്മേളിക്കുക.
ഇനിയുള്ള ദിവസങ്ങളില്‍ രാവിലെ രാജ്യസഭയും വൈകീട്ട് ലോക്സഭയുമായിരിക്കും. കൊവിഡ് നിര്‍ദേശങ്ങള്‍ പാലിച്ചാണ് സീറ്റുകള്‍ ക്രമീകരിച്ചിട്ടുള്ളത്. 9 മണി മുതല്‍ 1 മണി വരെ ലോക്സഭയും വൈകീട്ട് 3 മുതല്‍ 7 വരെ രാജ്യസഭയും ചേരും.
ഇരു സഭകളും മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അടക്കമുള്ള അന്തരിച്ച നേതാക്കള്‍ക്ക് അനുശോചനം രേഖപ്പെടുത്തും. ലോക്സഭ ഒരു മണിക്കൂര്‍ നിര്‍ത്തിവെച്ച ശേഷം നടപടി ക്രമങ്ങളിലേക്ക് കടക്കും. നാഷണല്‍ കമ്മീഷന് ഫോര്‍ ഹോമിയോപതി ബില്‍, നാഷണല്‍ കമ്മീഷന് ഫോര്‍ ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിന് ബില്‍ എന്നിവ പാസാക്കും. ചൈനീസ് പ്രകോപനവും കൊവിഡ് പ്രതിസന്ധിയും ചര്‍ച്ച ചെയ്യുന്നതിന് സര്‍ക്കാര്‍ അവസരമൊരുക്കും.
ഡല്‍ഹി കലാപത്തിലെ കുറ്റപത്രത്തില്‍ സീതാറാം യെച്ചൂരിയെ ഉള്‍പ്പെടുത്തിയതില്‍ സിപിഎം പ്രതിഷേധിക്കും. എ എം ആരിഫ്, കെ കെ രാകേഷ് എന്നിവര്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസ് വിശദാംശങ്ങള്‍ ധനമന്ത്രാലയത്തോട് കോണ്‍ഗ്രസ് എംപിമാര്‍ ആരാഞ്ഞു.
രാജ്യസഭയില്‍ ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് നടക്കും.എന്‍ഡിഎ സ്ഥാനാര്‍ഥി ജെഡിയു എംപി ഹരിവംശ് നാരായണനാണ്. ബിജെഡി, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ടിആര്‍എസ് എന്നിവയുടെ വോട്ടോടെ ജയിച്ചേക്കും. ആര്‍ജെഡി എം പി മനോജ് ജായാണ് പ്രതിപക്ഷ സ്ഥാനാര്‍ഥി.
45 ബില്ലുകളും 2 ധനകാര്യ ഇനങ്ങളും അടക്കം 47 ഇനങ്ങളാണ് പരിഗണനയ്ക്ക് വരുന്നത്. ചോദ്യോത്തര വേള ഇല്ല. 30 മിനിട്ടാണ് ശൂന്യവേള. കൊവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റുള്ള എംപിമാര്‍ക്കേ സമ്മേളനത്തില്‍ പങ്കെടുക്കാനാകൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."