പ്രതീക്ഷയോടെ കരിപ്പൂര്‍; സഊദി എയര്‍ലൈന്‍സ് ജിദ്ദ, റിയാദ് ഷെഡ്യൂള്‍ തയ്യാറാകുന്നു
ജിദ്ദ: കരിപ്പൂരില്‍ നിന്നുള്ള ജിദ്ദ, റിയാദ് ഭാഗത്തേക്കുള്ള സഊദി എയര്‍ലെന്‍സിന്റെ വിമാന ഷെഡ്യൂള്‍ വെള്ളിയാഴ്ച പുറത്തിറക്കും. അനുമതി ലഭിച്ചതിനു ശേഷമുള്ള സഊദി എയര്‍ ലെന്‍സിന്റെ വലിയ വിമാനങ്ങളുടെ ഷെഡ്യൂളാണ് പുറത്തു വിടുക.
ഡി.ജി.സി.എ അനുമതി പൂര്‍ണമായും ലഭിച്ചു കഴിഞ്ഞു. ഈ മാസം പത്തിനകം സര്‍വീസ് പ്രഖ്യാപനമുണ്ടായേക്കും.
അതോടെ വിമാന ബുക്കിങ്ങും ആരംഭിക്കും.ആദ്യഘട്ടം ആഴ്ചയില്‍ ഏഴ് സര്‍വീസുകളാണ് ഈ ഭാഗങ്ങളിലേക്ക് നടത്തുക. അഞ്ച് സര്‍വീസ് ജിദ്ദയിലേക്കും, രണ്ടു സര്‍വീസ് റിയാദിലേക്കുമായിരിക്കും.
പകല്‍ സമയത്താണ് സര്‍വിസുകള്‍ ആരംഭിക്കുക. സഊദി എയര്‍ ലെന്‍സിന്റെ ബോയിങ് 777200,എയര്‍ ബസ് 330300 എന്നീ വിമാനങ്ങളാണ് സര്‍വീസ് നടത്തുക.
എയര്‍ഇന്ത്യയും സഊദി എയര്ലെന്സുമായിരുന്നു കരിപ്പൂരില്‍ നിന്നും സഊദിയിലേക്ക് സര്‍വീസ് നടത്തിയിരുന്നത്. ഇവ രണ്ടും 2015 ഏപ്രില്‍ 30ന് നിര്‍ത്തലാക്കി. എന്നാല്‍ പിന്നീട് എയര്‍ഇന്ത്യ എക്സ്പ്രസ് ദമാം, റിയാദ് മേഖലയിലേക്ക് സര്‍വീസ് പുനരാരംഭിച്ചു സഊദി എത്തുന്നതോടെ അടച്ചിട്ട ജിദ്ദ സെക്ടര്‍ പൂര്‍ണമായും തുറക്കാനാകും.
അതേ സമയം ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ക്ക് ഗുണമാകും സഊദി എയര്‍ലൈന്‍സിന്റെ പുതിയ തീരുമാനം ഹജ്ജ് ഉംറ തീര്ഥാടകര്ക്കാവും ഏറെ ഗുണം ചെയ്യുക. നിലവില്‍ ജിദ്ദ സര്‍വീസുകള്‍ ഇല്ലാത്തതിനാല്‍ പലരും മസ്ക്കറ്റ് വഴിയാണ് തീര്‍ഥാടനത്തിനുപോകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."