ഹമ്പുകളില്‍ പെയിന്റടിച്ച് അപകടഭീഷണി ഒഴിവാക്കി വിദ്യാര്‍ഥികള്‍
പാവറട്ടി: നിരന്തരം അപകടമുണ്ടാക്കിയിരുന്ന സ്‌കൂളിന് സമീപത്തുള്ള റോഡിലെ ഹമ്പുകളില്‍ പെയിന്റടിച്ച് വിദ്യാര്‍ഥികള്‍ അപകട ഭീഷണിയൊഴിവാക്കി. വെന്മേനാട് എ.എം.എല്‍.പി സ്‌കൂളിന് സമീപത്തുള്ള റോഡിലെ വലിയ മൂന്ന് ഹമ്പുകളാണ് വാഹനമോടിക്കുന്നവര്‍ക്ക് മനസിലാവാത്തതിനാല്‍ വലിയ അപകടമുണ്ടാക്കിയിരുന്നത്.
അധികവും ഇരുചക്രവാഹനക്കാരാണ് അപകടത്തില്‍പ്പെട്ടിരുന്നത്.
വലിയ ശബ്ദത്തില്‍ വാഹനങ്ങള്‍ വന്നു ചാടുമ്പോള്‍ പലപ്പോഴും ക്ലാസ് നിറുത്തേണ്ടി വരാറുണ്ടെന്ന് അധ്യാപകര്‍ പറയുന്നു.
വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ഉള്ളിലുധിച്ച ആശയത്തിന് പി.ഡബ്ല്യുവും ജനമൈത്രി പൊലിസും പിന്തുണച്ചതോടെ ഏവര്‍ക്കും മാതൃകയായ പ്രവര്‍ത്തനം നടത്താനായ സന്തോഷത്തിലാണ് വിദ്യാര്‍ഥികളും അധ്യാപകരും. പാവറട്ടി ജനമൈത്രി പൊലിസ് സ്റ്റേഷന്‍ എസ്.ഐ എസ്.അരുണ്‍ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക സുമ തോമസ് സ്വാഗതം പറഞ്ഞു.
ജനപ്രതിനിധികളായവടക്കയില്‍ അബു, കെ.ദ്രൗപതി, ഒ.എസ്.എ പ്രസിഡന്റ് മുഹമ്മദ് സിംല, മുഹമ്മദ് ഇഖ്ബാല്‍, നസീര്‍ കൈതമുക്ക് സംസാരിച്ചു. അധ്യാപകരായ മുഹമ്മദ് സക്കരിയ, മേരി ജോണ്‍, സലോമി ജോണ്‍, സിബി പി.ടി എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."