മമ്പുറം ആണ്ടുനേര്‍ച്ചക്ക് വിപുലമായ ഒരുക്കങ്ങള്‍
തിരൂരങ്ങാടി: ദക്ഷിണേന്ത്യയിലെ പ്രമുഖ തീര്‍ഥാടന കേന്ദ്രമായ മമ്പുറം മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന ഖുത്വ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 180-ാമത് ആണ്ടുനേര്‍ച്ചക്ക് വിപുലമായ ഒരുക്കങ്ങള്‍. ഈ മാസം 11 മുതല്‍ 18 വരെ വിപുലമായ രീതിയില്‍ നേര്‍ച്ച സംഘടിപ്പിക്കാനാണ് മഖാം നടത്തിപ്പുകാരായ ദാറുല്‍ഹുദാ മാനേജിങ് കമ്മിറ്റിയുടെ തീരുമാനം. മഖാം ദാറുല്‍ഹുദാ ഏറ്റെടുത്തതിനുശേഷമുള്ള ഇരുപതാമത് ആണ്ടുനേര്‍ച്ച കൂടിയാണിത്.
11 ന് അസര്‍ നിസ്കാരാനന്തരം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ മഖാമില്‍ നടക്കുന്ന കൂട്ടസിയാറത്തോടെയാണ് നേര്‍ച്ചയുടെ ഔദ്യോഗിക ചടങ്ങുകള്‍ ആരംഭിക്കുക. തുടര്‍ന്ന് മമ്പുറം സയ്യിദ് അഹ്മദ് ജിഫ്രി തങ്ങള്‍ കൊടി ഉയര്‍ത്തും. ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന നേര്‍ച്ചയുടെ ഭാഗമായി കൂട്ടസിയാറത്ത്, കൊടികയറ്റം, മൗലിദ് പാരായണം, മജ്ലിസുന്നൂര്, സ്വലാത്ത് മജ്ലിസ്, മതപ്രഭാഷണം, ദിക്റ് ദുആ സമ്മേളനം, അന്നദാനം തുടങ്ങി വിവിധ പരിപാടികള്‍ നടക്കും.
നേര്‍ച്ചയുടെ സമാപന ദിനമായ 18ന് രാവിലെ എട്ടു മുതല്‍ അന്നദാനം നടക്കും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും. സയ്യിദ് അബ്ദുര്‍റഹ്മാന്‍ ജിഫ്രി കോഴിക്കോട് അധ്യക്ഷനാകും. തുടര്‍ന്ന് ഉച്ചക്ക് 1.30ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന ഖത്മുല് ഖുര്‍ന്‍ ദുആയോടെ ആണ്ടുനേര്‍ച്ചക്ക് കൊടിയിറങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."