HOME
DETAILS
MAL
ശിവശങ്കറിന്റെ സസ്പെന്ഷന് നീട്ടി
backup
September 14 2020 | 19:09 PM
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ സസ്പെന്ഷന് കാലാവധി നീട്ടി.
സ്വര്‍ണക്കടത്ത് കേസില്‍ ആരോപണവിധേയനായതിനെ തുടര്‍ന്നാണ് ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്തത്. നാലുമാസത്തേക്ക് കൂടിയാണ് സസ്പെന്ഷന് നീട്ടിയത്. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപടി.
ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത, തൊഴില്‍ വകുപ്പ് അഡീ.ചീഫ് സെക്രട്ടറി സത്യജിത്ത് രാജന്, ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ ജോസ് എന്നിവരടങ്ങിയ മൂന്നംഗ സമിതിയെയാണ് ശിവശങ്കറിന്റെ സസ്പെന്ഷന് പുന:പരിശോധിക്കാനായി കഴിഞ്ഞ ദിവസം സര്‍ക്കാര്‍ നിയോഗിച്ചത്. സമിതിയുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചതോടെ ഇന്നുമുതല്‍ 120 ദിവസത്തേക്കാണ് സസ്പെന്ഷന് നീട്ടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."