ഫ്രാങ്കോ മുളയ്ക്കല്‍ 10ന് കോടതിയില്‍ ഹാജരാകണം
പാലാ: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് സമന്‍സ് അയക്കാന്‍ ഉത്തരവ്. കേസില്‍ കുറ്റപത്രം ഫയലില്‍ സ്വീകരിച്ച പാല ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് സമന്‍സ് അയക്കാന്‍ ഉത്തരവിട്ടത്. ഈ മാസം പത്തിന് ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയില്‍ ഹാജരാകണം.
മാനഭംഗം, പ്രകൃതിവിരുദ്ധ പീഡനം ഉള്‍പ്പെടെ അഞ്ചു വകുപ്പുകളാണ് ബിഷപ്പിനെതിരേ കുറ്റപത്രത്തില്‍ ചുമത്തിയിരിക്കുന്നത്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെ 83 സാക്ഷികളുടെ മൊഴികളും 10 പേരുടെ രഹസ്യമൊഴികളും അടങ്ങുന്ന കുറ്റപത്രം വൈക്കം ഡിവൈ.എസ്.പി കെ. സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് സമര്‍പ്പിച്ചത്. രണ്ടായിരം പേജ് അടങ്ങുന്നതാണ് കുറ്റപത്രം. ജീവപര്യന്തം, തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ബിഷപ്പിനെതിരേ ചുമത്തിയിരിക്കുന്നത്. കോടതി നടത്തിയ പ്രാഥമിക പരിശോധനയില്‍ കുറ്റപത്രവും അനുബന്ധ രേഖകളും ശരിയാണെന്ന് കണ്ടെത്തി. ഇതേതുടര്‍ന്നാണ് കുറ്റപത്രം കോടതി ഫയലില്‍ സ്വീകരിച്ചതും പ്രതിക്ക് സമന്‍സ് അയക്കാന്‍ ഉത്തരവിട്ടതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."