മീ ടൂ: എം.ജെ അക്്ബര്‍ മൊഴി നല്കി
ന്യൂഡല്‍ഹി: മീ ടൂ കാംപയിനിന്റെ ഭാഗമായി തനിക്കെതിരേ ലൈംഗികപീഡനാരോപണം ഉന്നയിച്ചവര്‍ക്കെതിരേ മുന്‍ വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ നല്കിയ മാനനഷ്ടക്കേസില്‍ അദ്ദേഹത്തിന്റെ മൊഴി ഡല്‍ഹി പട്യാല ഹൗസ് കോടതി രേഖപ്പെടുത്തി. അഡീ. ചീഫ് മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് സമര് വിശാലിന് മുന്‍പാകെ നല്കിയ മൊഴിയില്‍ അക്ബര്‍ തനിക്കെതിരേ ഉയര്‍ന്ന മീ ടൂ ആരോപണങ്ങളെയെല്ലാം, അപകീര്‍ത്തികരമെന്ന് വിശേഷിപ്പിച്ച് തള്ളി. എന്നാല്‍, അക്ബറിനെതിരേ ആദ്യമായി പരാതിയുന്നയിച്ച മാധ്യമപ്രവര്‍ത്തക പ്രിയാ രമണിയുടെ അഭിഭാഷക റബേക്കാ ജോണിന്റെ എതിര് വിസ്താരത്തിനിടെയുള്ള ചോദ്യങ്ങള്‍ക്ക് അക്ബര്‍ കൃത്യമായ മറുപടി നല്കാന് തയാറായില്ല.
'എനിക്കൊന്നും ഓര്‍മയില്ല' എന്ന് മാത്രമായിരുന്നു മിക്ക ചോദ്യങ്ങള്‍ക്കും അക്ബറിന്റെ മറുപടി. ഏഷ്യന്‍ ഏജില് പ്രിയാ രമണി അക്ബറിന്റെ കീഴില്‍ ജോലി ചെയ്യാനെത്തിയ കാലത്തെക്കുറിച്ച് ചോദിച്ചതിനും ഓര്‍മയില്ലെന്ന് അക്ബര്‍ മറുപടി നല്കി. പ്രിയരമണിയോട് ജോലിക്ക് വേണ്ടിയുള്ള ഇന്റര്‍വ്യൂവിന് ഹോട്ടലിലെത്താന്‍ ആവശ്യപ്പെട്ടതടക്കമുള്ള കാര്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും ഓര്‍മയില്ലെന്ന് അക്ബര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."