അവരെങ്ങിനെയാണ് നമ്മുടെ നായകരാവുന്നത്; മുഗള്‍ മ്യൂസിയത്തിന് ശിവജിയുടെ പേര് നല്‍കുമെന്ന് യോഗി
ആഗ്ര: ഉത്തര്‍പ്രദേശിലെ ചരിത്ര പ്രാധാന്യമുള്ള ആഗ്ര നഗരത്തില്‍ പണികഴിപ്പിക്കുന്ന മുഗള്‍ മ്യൂസിയത്തിന് ശിവജിയുടെ പേര് നല്‍കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നഗര വികസന യോഗത്തിലായിരുന്നു ആദിത്യനാഥിന്റെ പ്രഖ്യാപനം. മുഗളന്‍മാര്‍ എങ്ങിനെയാണ് നമ്മുടെ നായകരാവുന്നതെന്നാണ് പേര് മാറ്റത്തിന് കാരണമായി യോഗി ചൂണ്ടിക്കാട്ടുന്നത്.
'മുഗളന്മാര്‍ എങ്ങിനെ നമ്മുടെ നായകരാകും?' നഗര വികസന യോഗത്തിനിടെ യോഗി ചോദിച്ചു. പാദസേവ മനോഭാവമുള്ള ഒന്നും ബി.ജെ.പി സര്‍ക്കാര്‍ അനുവദിക്കില്ലെന്നും യോഗി പറഞ്ഞു.
അടിമത്വ മനോഭാവ ചിഹ്നങ്ങള്‍ക്ക് ഉത്തര്‍ പ്രദേശില്‍ സ്ഥാനമില്ലെന്ന് അദ്ദേഹം പിന്നീട് ട്വിറ്ററിലും എഴുതി.
'ആഗ്രയിലെ നിര്‍മാണത്തിലിരിക്കുന്ന മ്യൂസിയം ഛത്രപതി ശിവജി മഹാരാജിന്റെ പേരില്‍ അറിയപ്പെടും. നമ്മുടെ പുതിയ ഉത്തര്‍പ്രദേശില്‍ അടിമത്വ മനോഭാവത്തിന്റെ ചിഹ്നങ്ങള്‍ക്ക് സ്ഥാനമില്ല. ശിവജിയാണ് നമ്മുടെ ഹീറോ. ജയ് ഹിന്ദ്, ജയ് ഭാരത്' -യോഗി ട്വീറ്റ് ചെയ്തു.
മൂന്ന് വര്‍ഷത്തെ സംസ്ഥാന ഭരണത്തിനിടെ അലഹബാദ് (ഇപ്പോള്‍ പ്രയാഗ് രാജ്) അടക്കം നിരവധി സ്ഥലങ്ങളുടെ പേരുകളാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ മാറ്റിയത്.
2015ല്‍ അഖിലേഷ് യാദവ് സര്‍ക്കാറാണ് മ്യൂസിയം പദ്ധതിക്ക് അംഗീകാരം നല്‍കിയത്. താജ്മഹലിന് സമീപം ആറ് ഏക്കറിലാണ് പദ്ധതി ഒരുങ്ങുന്നത്. മുഗള്‍ സംസ്‌കാരം, പ്രകടന കല, പെയിന്റിങ്ങുകള്‍, പാചകരീതി, പുരാവസ്തുക്കള്‍, വസ്ത്രങ്ങള്‍, മുഗള്‍ കാലഘട്ടത്തിലെ ആയുധങ്ങളും വെടിക്കോപ്പുകളും തുടങ്ങിയവ മ്യൂസിയത്തിലുണ്ടാകും.
1526-1540 വരേയും 1555 മുതല്‍ 1857 വരെയുമായിരുന്നു ഇന്ത്യയിലെ മുഗള്‍ കാലഘട്ടം. താജ്മഹലും ചെങ്കോട്ടയുമുള്‍പെടെ ലോകപ്രശസ്തമായ നിരവധി സൗധങ്ങളാണ് രാജ്യത്ത് മുഗള്‍ ഭരണകൂടത്തിന്റേതായിട്ടുള്ളത്. രാജ്യത്തെ ഏറ്റവും പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് ഇവയെല്ലാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."