വിടപറഞ്ഞത് ജനതാദള്‍(എസ്)ന്റെ ജനകീയ മുഖം
കണ്ണൂര്‍: അഡ്വ. ടി. നിസാര്‍ അഹമ്മദിന്റെ നിര്യാണത്തോടെ നഷ്ടമായത് ജനതാദള്‍(എസ്)ന്റെ ജനകീയ മുഖം. കേരളത്തില്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തെയും ജനതാദളിനെയും വളര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച നേതാക്കളിലൊരാളായിരുന്നു അദ്ദേഹം. മികച്ച പ്രാസംഗികന് എന്ന നിലയിലും സംഘടനാ രംഗത്ത് ശോഭിച്ചു. ദേശീയ നേതാക്കള്‍ ജില്ലയില്‍ എത്തുമ്പോള്‍ പ്രസംഗം പരിഭാഷപ്പെടുത്തിയിരുന്നതും നിസാര്‍ അഹമ്മദായിരുന്നു. കണ്ണൂരിലെ പ്രമുഖരായ അഭിഭാഷക നിരയിലെയും പ്രധാനിയായി പ്രവര്‍ത്തിച്ചു. തന്റെ സാമ്പത്തിക സ്ഥിതിയും ആരോഗ്യസ്ഥിതിയും നോക്കാതെ പാര്‍ട്ടിക്കായി പ്രവര്‍ത്തിച്ച നേതാവാണ് അഡ്വ. നിസാര്‍ അഹമ്മദെന്ന് ജനതാദള്‍(എസ്) ദേശീയ സെക്രട്ടറി ജനറല്‍ കുന്‍വര്‍ ഡാനിഷ് അലി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വേര്‍പാട് പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണെന്നും ഡാനിഷ് അലി പറഞ്ഞു.
ദീര്‍ഘകാലം ഒരുമിച്ച് പ്രവര്‍ത്തിച്ച സഹപ്രവര്‍ത്തകനെയാണ് നഷ്ടമായതെന്ന് ജനതാദള്‍(എസ്) ജില്ലാ പ്രസിഡന്റ് പി.പി ദിവാകരന് പറഞ്ഞു.ജനതാദള്‍(എസ്) ദേശീയ ജനറല്‍ സെക്രട്ടറി ഡോ. നീലലോഹിതദാസ് നാടാര്‍, സംസ്ഥാന പ്രസിഡന്റ് കെ. കൃഷ്ണന്‍കുട്ടി എം.എല്‍.എ, ഐ.എന്‍.എല്‍ ഡമോക്രാറ്റിക് സംസ്ഥാന പ്രസിഡന്റ് അഷ്റഫ് പുറവൂര്, ഡി.സി.സി ജനറല്‍ സെക്രട്ടറി ടി. ജയകൃഷ്ണന്, എന്‍.സി.പി ജില്ലാ പ്രസിഡന്റ് രാമചന്ദ്രന് തില്ലങ്കേരി, ജനറല്‍ സെക്രട്ടറി ഹമീദ് ഇരിണാവ്, സി.എം.പി ജില്ലാ സെക്രട്ടറി സി.വി ശശീന്ദ്രന്, ജനാധിപത്യ ജനതാദള്‍ ജില്ലാ പ്രസിഡന്റ് കെ. പി മോഹനന് തുടങ്ങിയവര്‍ അനുശോചിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."