HOME
DETAILS
MAL
ട്രിപ്പോളി കലാപം ഉടന്‍ അവസാനിപ്പിക്കണമെന്ന് ലോകരാജ്യങ്ങള്‍
backup
September 01 2018 | 21:09 PM
ട്രിപ്പോളി: ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ തുടരുന്ന കലാപം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ലോകരാജ്യങ്ങള്‍. അമേരിക്ക, ബ്രിട്ടന്, ഫ്രാന്‍സ്, ഇറ്റലി എന്നീ രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയിലൂടെയാണ് കലാപം തടയാന്‍ ആഹ്വാനം ചെയ്തത്. ഏതാനും ദിവസങ്ങളായി ട്രിപ്പോളിയില്‍ തുടരുന്ന വിമതസംഘങ്ങളും സര്‍ക്കാര്‍ സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 39 പേരാണു കൊല്ലപ്പെട്ടത്.
നിയമപരമായി അധികാരം കൈയാളുന്ന ലിബിയന്‍ അധികൃതരെ ദുര്‍ബലപ്പെടുത്താനും രാജ്യത്ത് തുടരുന്ന രാഷ്ട്രീയ പ്രക്രിയയെ തടസപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ അസ്വീകാര്യമാണെന്നു സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. യു.എന്‍ പിന്തുണയുള്ള നാമമാത്ര സര്‍ക്കാരാണ് ലിബിയയില്‍ അധികാരം കൈയാളുന്നതെങ്കിലും രാജ്യത്തിന്റെ ഭൂരിഭാഗം മേഖലയും വിതമസംഘങ്ങളുടെ നിയന്ത്രണത്തിലാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."