അണക്കെട്ടുകള്‍ തുറന്നത് പ്രളയകാരണമായെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മിഷന് റിപ്പോര്‍ട്ട് തേടി
ആലപ്പുഴ: ആവശ്യമായ മുന്നറിയിപ്പുകള്‍ കൃത്യസമയത്ത് നല്‍കാതെ അണക്കെട്ടുകള്‍ കൂട്ടത്തോടെ തുറന്നതാണ് പ്രളയകാരണമെന്ന പരാതിയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് സര്‍ക്കാരില്‍നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
ചീഫ് സെക്രട്ടറി, റവന്യൂ, ജലവിഭവ വകുപ്പ് സെക്രട്ടറിമാര്‍, ഡാം മാനേജ്മെന്റ് അതോറിറ്റി മെംബര്‍ സെക്രട്ടറി, വൈദ്യുതിബോര്‍ഡ് സെക്രട്ടറി, ആലപ്പുഴ, ഇടുക്കി, വയനാട്, പാലക്കാട്, പത്തനംതിട്ട ജില്ലാ കലക്ടര്‍മാര്‍ എന്നിവര്‍ ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം.
കമ്മിഷന് അംഗം പി. മോഹനദാസിന്റേതാണ് ഉത്തരവ്. അണക്കെട്ടുകള്‍ കൂട്ടത്തോടെ തുറന്നതാണ് പ്രളയ കാരണമെങ്കില്‍ അത് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മിഷന് ഇടക്കാല ഉത്തരവില്‍ നിരീക്ഷിച്ചു. ചേര്‍ത്തല താലൂക്കിലെ വിവരാവകാശ പ്രവര്‍ത്തകയായ ജോളി പാവേലില്‍ നല്കിയ പരാതിയിലാണ് നടപടി. കേസ് ഒക്ടോബറില്‍ പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."