ആലപ്പുഴയില്‍ പൂര്‍ണമായും തകര്‍ന്നത് 2,126 വീടുകള്‍
ആലപ്പുഴ: പ്രളയക്കെടുതിയില്‍ ആലപ്പുഴ ജില്ലയില്‍ പൂര്‍ണമായും തകര്‍ന്നത് 2,126 വീടുകളെന്ന് പ്രാഥമിക കണക്ക്. വാസയോഗ്യമല്ലാതായ വീടുകളുടെ എണ്ണം ഇതിലും കൂടും. വെള്ളപ്പൊക്കത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടം വന്നതും വീടുകള്‍ക്കാണെന്നാണ് വിലയിരുത്തല്‍. ക്യാംപുകളില്‍നിന്ന് വീടുകളിലേക്ക് മടങ്ങുന്നവര്‍ വാടക വീട് അന്വേഷിച്ചു നടക്കുന്ന സ്ഥിതിയുമുണ്ട്.
കുട്ടനാട് ഉള്‍പ്പെടെയുള്ള പല പ്രദേശങ്ങളിലും വീടുകള്‍ ഇപ്പോഴും ഉപയോഗിക്കാനാകാത്ത വിധം വെള്ളംകയറി കിടക്കുകയാണ്. 2,126വീടുകള്‍ പൂര്‍ണമായും തകര്‍ന്നപ്പോള്‍ 20,397 വീടുകളാണ് ഭാഗികമായി തകര്‍ന്നത്. അറ്റകുറ്റപ്പണി നടത്തിയാല്‍ വീണ്ടും ഉപയോഗിക്കാനാകുന്ന വീടുകളാണിത്. 119.48 കോടി രൂപയുടെ നഷ്ടമാണ് വീടുകള്‍ തകര്‍ന്ന വകയില്‍ മാത്രം കണക്കാക്കിയിരിക്കുന്നത്.
ഏറ്റവും കൂടുതല്‍ വീടുകള്‍ തകര്‍ന്നത് ചെങ്ങന്നൂര്‍ താലൂക്കിലാണ്. ഇവിടെ 1,906 വീടുകള്‍ പൂര്‍ണമായും തകര്‍ന്നപ്പോള്‍ 8,121 വീടുകള്‍ ഭാഗികമായും നശിച്ചു. കുട്ടനാട്ടില്‍ 157 വീടുകള്‍ പൂര്‍ണമായും 10,366 വീടുകള്‍ ഭാഗികമായും നശിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏറ്റവും കുറവ് വീടുകള്‍ തകര്‍ന്നത് മാവേലിക്കര താലൂക്കിലാണ്. ഇവിടെ 71 വീടുകള്‍ ഭാഗികമായി തകര്‍ന്നപ്പോള്‍ രണ്ടു വീടുകളാണ് പൂര്‍ണമായും തകര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."