നിര്‍മാണ വിലക്കെന്ന് വാര്‍ത്ത; ജനം ആശങ്കയില്‍
ഈരാറ്റുപേട്ട: ഉരുള്‍പൊട്ടല്‍ സാദ്ധ്യതാ പ്രദേശങ്ങളില്‍ നിര്‍മാണ വിലക്കെന്ന വാര്‍ത്തയെ തുടര്‍ന്ന് മീനച്ചില്‍ താലൂക്കിലെ ജനങ്ങള്‍ ആശങ്കയില്‍. പരിസ്ഥിതി ലോല പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന മീനച്ചില്‍ താലൂക്കിലെ ഒമ്പതോളം മേഖലകളിലാണ് നിര്‍മാണ വിലക്ക് ഏര്‍പ്പെടുത്തിയതായി മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്. എന്നാല്‍ ഇത് സംബന്ധിച്ച വ്യക്തമായ നിര്‍ദേശം ഒരിടത്തും ലഭിച്ചിട്ടുമില്ല.
ചീഫ് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങളില്‍ നിര്‍മാണം പൂര്‍ണ്ണമായും വിലക്കിയതായും വാര്‍ത്തയില്‍ പറയുന്നു. ഇതു മൂലം തകര്‍ന്ന വീടുകളും കെട്ടിടങ്ങളും പുനര്‍നിര്‍മ്മിക്കുന്നതിന് തിരിച്ചടിയാകും.
മൂന്നിലവ്, പൂഞ്ഞാര്‍ തെക്കേക്കര, പൂഞ്ഞാര്‍ നടുഭാഗം, മേലുകാവ്, തീക്കോയി, ഈരാറ്റുപേട്ട തുടങ്ങിയ വില്ലേജുകളില്‍ ഉത്തരവ് ബാധകമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.എന്നാല്‍ പഞ്ചായത്ത് ,നഗരസഭാ അധികൃതര്‍ക്ക് ഇത് സംബന്ധിച്ച് യാതൊരു നിര്‍ദേശങ്ങളും ലഭിച്ചിട്ടില്ല എന്നാണറിവ്. എന്തായാലും ഇത് സംബന്ധിച്ചുള്ള ആശയക്കുഴപ്പവും ആശങ്കയും ജനങ്ങള്‍ക്കിടയില്‍ പെരുകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."