HOME
DETAILS
MAL
ലോക്കറില്‍നിന്ന് മാറ്റേണ്ടതെല്ലാം മാറ്റി: ചെന്നിത്തല
backup
September 15 2020 | 22:09 PM
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്നുവരുന്ന വിവാദങ്ങള്‍ സാങ്കല്പിക കഥകളെന്നു പറഞ്ഞ് കുറ്റവാളികള്‍ക്ക് എത്രനാള്‍ മുഖ്യമന്ത്രി സംരക്ഷണമൊരുക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
മന്ത്രി ഇ.പി ജയരാജന്റെ ഭാര്യ ക്വാറന്റൈനിലിരിക്കെ ബാങ്കിലെത്തി ലോക്കര്‍ തുറന്ന് മാറ്റേണ്ടതെല്ലാം മാറ്റി. മാലയുടെ തൂക്കം നോക്കിയത് വെറുതെയാണ്. മന്ത്രി കെ.ടി ജലീലിനെ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് വിളിച്ചുവരുത്തി ചായയും പരിപ്പുവടയും കൊടുത്തു സന്തോഷിപ്പിച്ചു പറഞ്ഞുവിട്ടു എന്നാണ് മുഖ്യമന്ത്രി പറയുന്നതു കേട്ടാല്‍ തോന്നുക. സംശയ നിവാരണത്തിനാണെങ്കില്‍ എന്തിനാണ് തലയില്‍ മുണ്ടിട്ട് മന്ത്രി പോയത്? മുഖ്യമന്ത്രിയുടെ ദുബൈ സന്ദര്‍ശനം ആരെങ്കിലും ദുരുപയോഗപ്പെടുത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."