നാദാപുരം നിയോജക മണ്ഡലത്തില്‍ ഒരുകോടി രൂപയുടെ വികസനപദ്ധതികള്‍
വടകര: മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പിയുടെ പ്രാദേശികവികസന ഫണ്ടില്‍ നിന്നും 2018-19 വര്‍ഷത്തേക്ക് നാദാപുരം നിയോജകമണ്ഡലത്തില്‍ നടപ്പാക്കാന്‍ നിര്‍ദേശിച്ചിരിക്കുന്ന പദ്ധതികള്‍.
കല്ലാച്ചി ഗവണ്‍മെന്റ് യു.പി സ്‌കൂളിന് ബസ് വങ്ങിക്കാന്‍ എട്ട് ലക്ഷംരൂപ, മലോല്‍മുക്ക് - വെള്ളിലോട്ടില്ലം റോഡ് നിര്‍മാണത്തിന് അഞ്ച് ലക്ഷം, ടി.ഐ.എം സ്‌കൂളിന് ബസ് വാങ്ങിക്കാന്‍ എട്ട് ലക്ഷം, നരിപ്പറ്റ എം.എല്‍.പി സ്‌കൂളിന് കംപ്യൂട്ടര്‍ സൗകര്യത്തിന് 60,000രൂപ.
പേരോട് എം.എല്‍.പി സ്‌കൂളിന് കംപ്യൂട്ടര്‍ വാങ്ങാന്‍ 60,000, ദേവര്‍കുന്നത്ത് - കൈതോട്പാലത്തിന് മൂന്നരലക്ഷം, മാവിലകുന്നുമ്മല്‍താഴ് - കായക്കൊടി പള്ളിമുക്ക് കനാല്‍റോഡിന് അഞ്ച് ലക്ഷംരൂപ, പേരോട് എം.ഐ.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സ്മാര്‍ട്ട് ക്ലാസ് റൂം സൗകര്യമൊരുക്കാന്‍ രണ്ട് ലക്ഷം.
വരിക്കോളിമുക്ക് - ചാപ്രത്ത്താഴ ഫുട്പാത്തിന് ഏഴ് ലക്ഷം, വാണിമേല്‍ ആയുര്‍വേദ ആശുപത്രി കെട്ടിടം നിര്‍മാണത്തിന് ആറ് ലക്ഷം, തിരുത്തി - എടച്ചേരി മൃഗാശുപത്രി റോഡിന് 10 ലക്ഷം.വെളക്കിടാംകണ്ടി - പട്ടര്‍മഠം റോഡിന് നാല് ലക്ഷം, സി.പി മുക്ക് - എസ്.ബി.ടി ബാങ്ക് റോഡിന് രണ്ടര ലക്ഷം, പായോല്‍മുക്ക് - പുളിയുള്ളതില്‍മുക്ക് റോഡിന് നാല് ലക്ഷം, എടച്ചേരി നരിക്കുന്ന് യു.പി സക്ൂളിന് സ്മാര്‍ട്ടക്ലാസ്‌റൂം ഒരുക്കുന്നതിന് 2.5 ലക്ഷം.
കൈപ്രത്ത്താഴ റോഡിന് നാല് ലക്ഷം, നാദാപുരം ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ ഗ്രാമകേന്ദ്രം സ്ഥാപിക്കുന്നതിന് ഏഴ് ലക്ഷം, മരിയഗിരി - ചേന്നാട്ട് തോടിന് ഓവുപാലം പണിയാന്‍ അഞ്ച് ലക്ഷം, നരിപ്പറ്റ കുയ്യാല്‍വായനശാല - മദ്‌റസ - തലപ്പൊയില്‍മുക്ക് റോഡിന് മൂന്ന് ലക്ഷം.
ഒതയോത്ത്മുക്ക് - അണ്ടാളിത്താഴ റോഡിന് നാല് ലക്ഷം, ജ്വാല ലൈബ്രറിക്ക് പുസ്തകങ്ങള്‍ വാങ്ങിക്കാന്‍ 50,000, മുളിയുള്ളതില്‍മുക്ക് - കൂവക്കാടന്‍ വീട്ടില്‍താഴ റോഡിന് അഞ്ച് ലക്ഷം, പേരോട് എം.എല്‍.പി സ്‌കൂള്‍ - അംബ്രോളിമുക്ക് റോഡിന് അഞ്ച് ലക്ഷം.
പോന്തേന്റെകീഴില്‍ - കളരിമുക്ക് റോഡിന് അഞ്ച് ലക്ഷം, സി.പി മുക്ക് - എസ്.ബി.ടി റോഡിന് 2.5 ലക്ഷം രൂപ എന്നിങ്ങനെയാണ് തുക വകയിരുത്തിയിരിക്കുന്നത്. ജില്ലാകലക്ടറുടെ ഭരണാനുമതി ലഭിക്കുന്ന മുറയ്ക്ക് പ്രവര്‍ത്തികള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് എം.പിയുടെ ഓഫിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."