HOME
DETAILS

ഈ വേദിയിലെ അതിഥികള്‍ ഞങ്ങളല്ല, നിങ്ങളാണ് '

  
backup
September 01, 2018 | 9:46 PM

%e0%b4%88-%e0%b4%b5%e0%b5%87%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%a4%e0%b4%bf%e0%b4%a5%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%9e%e0%b4%99%e0%b5%8d


കോഴിക്കോട്: 'ഈ വേദിയിലെ അതിഥികള്‍ ഞങ്ങളല്ല, ഇന്നത്തെ വിശിഷ്ടാതിഥികള്‍ നിങ്ങളാണ്. ദൈവം നേരിട്ടയച്ച മാലാഖമാരാണു നിങ്ങള്‍. കേരളത്തിലെത്തിയതു മുതല്‍ നിങ്ങളെക്കുറിച്ചുള്ള പ്രകീര്‍ത്തനങ്ങളാണ് ഞാന്‍ കേട്ടുകൊണ്ടിരിക്കുന്നത്. നിങ്ങളുടെ ജീവിതം എപ്പോഴും ദുര്‍ഘടമാണെന്നറിയാം. എന്നിട്ടും നിങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനു മുന്നിട്ടിറങ്ങി. കേരളത്തിലെ 70,000ത്തിലധികം ജനങ്ങളെ നിങ്ങള്‍ രക്ഷിച്ചു എന്നത് ചെറിയ കാര്യമല്ല. ഇത്രയും വലിയ രക്ഷാപ്രവര്‍ത്തനത്തിന്റെ ക്രെഡിറ്റ് മറ്റാര്‍ക്കും അവകാശപ്പെടാനാവില്ല. നിങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ 3,000 രൂപ പാരിതോഷികം പോലും വേണ്ടെന്നുവച്ച് അതു നിങ്ങള്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരിക്കുകയാണ്. മോശമായ ജീവിത സാഹചര്യമുള്‍പ്പെടെ പരിഗണിക്കാതെയാണ് നിങ്ങള്‍ സഹായധനം നിരസിച്ചത്. ഞാന്‍ നിങ്ങളെ അഭിനന്ദിക്കുന്നു. ഹാറ്റ്‌സ് ഓഫ് യൂ... സല്യൂട്ട് ഓഫ് യൂ... '
രാജീവ് ഗാന്ധി ഓഡിറ്റോറിയത്തില്‍ പ്രളയ ദുരന്തനിവാരണ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട് ആദരം ഏറ്റുവാങ്ങാനെത്തിയ ജില്ലയിലെ 200ഓളം മത്സ്യത്തൊഴിലാളികളെ നോക്കി രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ഇങ്ങനെ പറഞ്ഞുനിര്‍ത്തിയപ്പോള്‍ നിറഞ്ഞുകവിഞ്ഞ സദസ് എഴുന്നേറ്റുനിന്ന് ഹര്‍ഷാരവം മുഴക്കി. പ്രളയത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം രൂപ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസം തിരുവനന്തപുരത്തു മുഖ്യമന്ത്രിയുടെ ആദരിക്കുന്ന ചടങ്ങില്‍ ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് അവഗണന നേരിട്ടതിന്റെ പശ്ചാത്തലത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയും മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ആദരിക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ രാഷ്ട്രീയ സംഘടനയിലും ഉള്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍ ആദരം ഏറ്റുവാങ്ങാനെത്തി.
ചടങ്ങില്‍ ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ് അധ്യക്ഷനായി. കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്‍, എം.പിമാരായ എം.കെ രാഘവന്‍, എം.ഐ ഷാനവാസ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ വി.എ നാരായണന്‍, കെ.പി അനില്‍കുമാര്‍, സജീവ് ജോസഫ്, സെക്രട്ടറി അഡ്വ. കെ. പ്രവീണ്‍കുമാര്‍, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്, എ.ഐ.സി.സി അംഗം പി.വി ഗംഗാധരന്‍, അഡ്വ. എം വീരാന്‍കുട്ടി, കെ.സി അബു, െഅഡ്വ. പി.എം നിയാസ്, കെ. രാമചന്ദ്രന്‍, കെ.പി ബാബു, പി. മൊയ്തീന്‍, വി.എം ചന്ദ്രന്‍, മോയന്‍ കൊളക്കാടന്‍, എന്‍.പി രാധാകൃഷ്ണന്‍, കിണറ്റിങ്കര രാജന്‍, പ്രഭാകരന്‍ കണ്ണൂര്‍, പി. അശോകന്‍, കെ. ചന്ദ്രന്‍, യു.കെ രാജന്‍, സി.പി ഷണ്മുഖന്‍, വി. ബാലകൃഷ്ണന്‍, കരിഞ്ചാലില്‍ പ്രേമന്‍, അനില്‍കുമാര്‍ തലക്കുളത്തൂര്‍ സംബന്ധിച്ചു. മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഉമേഷന്‍ പുതിയാപ്പ സ്വാഗതവും എസ്.കെ അബൂബക്കര്‍ നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാത്രക്കാരെ വലച്ച് ഇന്നും ഇന്‍ഡിഗോ, സര്‍വിസുകള്‍ ഇന്നും മുടങ്ങും; പ്രതിഷേധം കനക്കുന്നു, സാധാരണ നിലയിലെത്താന്‍ ഇനിയും രണ്ട് മാസമെടുക്കുമെന്ന് ഡി.ജി.സി.എ

National
  •  3 days ago
No Image

ശബരിമല തീര്‍ത്ഥാടകരുടെ വാഹനവും സ്‌കൂള്‍ ബസും കൂട്ടിയിടിച്ചു; തീര്‍ത്ഥാടകരിലൊരാള്‍ റോഡിലേക്ക് തെറിച്ചു വീണു

Kerala
  •  3 days ago
No Image

സ്ത്രീകള്‍ക്ക് മാസം 1000 രൂപ പെന്‍ഷന്‍ പദ്ധതി; തെരെഞ്ഞെടുപ്പിന് ശേഷമെന്ന് സര്‍ക്കാര്‍, കമ്മീഷന് വിശദീകരണം നല്‍കി

Kerala
  •  3 days ago
No Image

തുടരുന്ന അനാസ്ഥ; പെെലറ്റ് ക്ഷാമത്തിന് പുറമെ ബോംബ് ഭീഷണിയും; ദുരന്തമായി ഇൻഡി​ഗോ; ഇന്നലെ മുടങ്ങിയത് 300 സർവിസുകൾ

National
  •  3 days ago
No Image

ഡൽഹിയിലെ വായുമലിനീകരണം; ആശുപത്രികളിൽ റിപ്പോർട്ട് ചെയ്തത് രണ്ടു ലക്ഷം കേസുകൾ

National
  •  3 days ago
No Image

കോൺഗ്രസിന് അഗ്നിശുദ്ധി; ഇനി കണ്ണുകൾ സി.പി.എമ്മിലേക്ക്

Kerala
  •  3 days ago
No Image

കൊച്ചിയില്‍ പച്ചാളം പാലത്തിനു സമീപം റെയില്‍വേ പാളത്തില്‍ ആട്ടുകല്ല്; അട്ടിമറി ശ്രമമെന്ന് സംശയം

Kerala
  •  3 days ago
No Image

രാഹുൽ എപ്പിസോഡ് അവസാനിപ്പിച്ച ആശ്വാസത്തിൽ കോൺഗ്രസ്; പൊലിസ് അറസ്റ്റിന് മുൻപെ പുറത്താക്കൽ 

Kerala
  •  3 days ago
No Image

ഉപതെരഞ്ഞെടുപ്പിലൂടെ വന്നു; പൊതു തെരഞ്ഞെടുപ്പ് കാണാതെ പടിയിറക്കം; രാഹുലിന്റെ രാഷ്ട്രീയ ജീവിതം

Kerala
  •  3 days ago
No Image

കൊച്ചിയില്‍ റെയില്‍വേ ട്രാക്കില്‍ ആട്ടുകല്ല്; അട്ടിമറി ശ്രമമെന്ന് സംശയം

Kerala
  •  3 days ago