HOME
DETAILS

പമ്പയിലെ മണല്‍ വാരല്‍ വിജിലന്‍സ് അന്വേഷണ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

  
backup
September 16, 2020 | 4:07 AM

%e0%b4%aa%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ae%e0%b4%a3%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%be%e0%b4%b0%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf
 
 
കൊച്ചി : പമ്പയിലെ മണല്‍ വാരല്‍ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. 
രണ്ടു മാസത്തേക്കാണ് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്.  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയില്‍ വസ്തുതകള്‍ പരിശോധിക്കാതെയാണ് വിജിലന്‍സ്  അന്വേഷണത്തിന് ഉത്തരവിട്ടതെന്നു സര്‍ക്കാര്‍ ബോധിപ്പിച്ചു.  ജസ്റ്റിസ് വി.ജി അരുണാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. പമ്പയിലെ മാലിന്യം നീക്കാന്‍ കരാര്‍ നല്‍കിയത് സ്വകാര്യ കമ്പനിക്കാണെന്ന ചെന്നിത്തലയുടെ വാദം തെറ്റാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. കണ്ണൂരിലെ പൊതുമേഖലാ സ്ഥാപനമായ കേരള ക്ലേയ്‌സ് ആന്‍ഡ് സെറാമിക്‌സ് പ്രൊഡക്‌സ് ലിമിറ്റഡിനാണ് അടിഞ്ഞുകൂടിയ മണലും പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങളും നീക്കം ചെയ്യാന്‍ കരാര്‍ നല്‍കിയതെന്നു സര്‍ക്കാര്‍ ബോധിപ്പിച്ചു. പമ്പയിലെ ഒഴുക്ക് സുഗമമാക്കാനും വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കാനുമായിരുന്നു ഇതെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ  സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ എ. രാജേഷ് കോടതിയെ അറിയിച്ചു. പമ്പയില്‍ നിന്ന് മണല്‍ നീക്കാന്‍ മാത്രമാണ് കരാറെന്നായിരുന്നു ചെന്നിത്തലയുടെ പരാതിയിലെ ആരോപണം. വനം വകുപ്പിന്റെ അനുമതിയില്ലെന്ന വാദവും തെറ്റാണെന്നു സര്‍ക്കാര്‍ വിശദീകരിച്ചു. ദുരന്തനിവാരണ നിയമത്തിലെ പ്രത്യേക വ്യവസ്ഥകള്‍ പ്രകാരം ജില്ലാ കലക്ടര്‍ കൈക്കൊണ്ട നടപടികളില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട നടപടി നിയമാനുസൃതമല്ലെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി സ്വീകരിച്ചാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 കത്തി വീശിയ കാപ്പാ കേസ് പ്രതിക്ക് നേരെ വെടിയുതിര്‍ത്ത് പൊലിസ്; പ്രതി രക്ഷപ്പെട്ടു

Kerala
  •  10 days ago
No Image

വെടിവയ്പ്പിന് പിന്നാലെ കടുത്ത നടപടി: അഫ്‌ഗാനിൽ നിന്നുള്ള കുടിയേറ്റ അപേക്ഷകൾ പരിഗണിക്കുന്നത് നിർത്തിവെച്ച് അമേരിക്ക

International
  •  10 days ago
No Image

ഷാർജ പൊലിസിന്റെ പദ്ധതികൾ ഫലം കണ്ടു: റോഡപകട മരണങ്ങൾ കുത്തനെ കുറഞ്ഞു

uae
  •  10 days ago
No Image

ട്രെയിനുകളില്‍ ഹലാല്‍ മാംസം മാത്രം ഉപയോഗിക്കുന്നത് മനുഷ്യാവകാശ ലംഘനമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍; റെയില്‍വേക്ക് നോട്ടിസ് നല്‍കി

National
  •  10 days ago
No Image

നാലാമതും പെൺകുഞ്ഞ്: നവജാതശിശുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ

crime
  •  10 days ago
No Image

ടിക്കറ്റ് ചോദിച്ച മലയാളി വനിതാ ടിടിഇയെ ആക്രമിച്ചു; മുഖത്ത് മാന്തുകയും വസ്ത്രം കീറുകയും ചെയ്തു; അസം സ്വദേശി പിടിയിൽ

crime
  •  10 days ago
No Image

പാര്‍ട്ടിയിലെ ആഭ്യന്തര വിഷയങ്ങള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ ചര്‍ച്ച ചെയ്യില്ലെന്ന് ശിവകുമാര്‍

National
  •  10 days ago
No Image

നീ ഇന്നും 63 നോട്ടൗട്ട്: ക്രിക്കറ്റ് ലോകത്തിന്റെ കണ്ണീർ അധ്യായത്തിന്റെ ഓർമ്മകൾക്ക് ഇന്ന് 11 വയസ്സ്

Cricket
  •  10 days ago
No Image

ഗൂഗിള്‍ മാപ്പിട്ട് ആശുപത്രിയിലേക്കു പോയ വാഹനം ചെന്നെത്തിയത് കാട്ടിനുള്ളില്‍;  രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  10 days ago
No Image

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരുക്ക്, ഒരാളുടെ കൈ അറ്റു

Kerala
  •  10 days ago