HOME
DETAILS

ഒടുവില്‍ യാഥാര്‍ഥ്യത്തിലേക്ക്

  
backup
September 01 2018 | 21:09 PM

%e0%b4%92%e0%b4%9f%e0%b5%81%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%af%e0%b4%be%e0%b4%a5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf

തിരുവമ്പാടി: മലയോര മേഖലയുടെ വികസന കുതിപ്പിന് ആക്കം കൂട്ടുന്ന തിരുവമ്പാടി കെ.എസ്.ആര്‍.ടി.സി ഡിപ്പോ നിര്‍മാണ ചുമതല യു.എല്‍.സി.സി കമ്പനിക്ക്.

2016-17 വര്‍ഷത്തെ ജോര്‍ജ് എം. തോമസ് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് മൂന്നു കോടി രൂപയാണ് ഡിപ്പോ നിര്‍മാണത്തിനായി അനുവദിച്ചിട്ടുള്ളത്. ഇതിന് 2,78,96,160 രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ സെപ്റ്റംബര്‍ ആറിന് തിരുവമ്പാടിയില്‍ വകുപ്പ് ഉദ്യോഗസ്ഥരുടെയും ഊരാളുങ്കല്‍ പ്രതിനിധികളുടെയും ജനപ്രതിനിധികളുടെയും യോഗം ചേരും.
സബ് ഡിപ്പോ ആയി ഉയര്‍ത്തുമെന്ന പ്രഖ്യാപനത്തോടെ 2011 ഫെബ്രുവരി 28നാണ് തിരുവമ്പാടിയില്‍ കെ.എസ്.ആര്‍.ടി.സി ഓപറേറ്റിങ് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങിയത്. ആറര വര്‍ഷം പിന്നിടുമ്പോഴും സബ് ഡിപ്പോ കെട്ടിട നിര്‍മാണ നടപടികള്‍ ഇഴഞ്ഞു നീങ്ങുകയായിരുന്നു.
തിരുവമ്പാടി പുല്ലൂരാംപാറ റോഡിന് സമീപം കറ്റിയാട്ടാണ് കെ.എസ്.ആര്‍.ടി.സി സബ് ഡിപ്പോക്കുള്ള 1.75 ഏക്കര്‍ ഭൂമി പഞ്ചായത്ത് 45 ലക്ഷം രൂപക്ക് വാങ്ങിയത്. കെട്ടിട നിര്‍മാണത്തിനായി മുന്‍ എം.എല്‍.എ സി. മോയിന്‍കുട്ടി അനുവദിച്ച 85 ലക്ഷം രൂപ ഉപയോഗിച്ച് ഭൂമി മണ്ണിട്ട് നിരപ്പാക്കി സംരക്ഷണ ഭിത്തി നിര്‍മിച്ചിട്ടുണ്ട്.
ബസ് സ്റ്റാന്‍ഡ്, വര്‍ക്ക്‌ഷോപ്പ് ഉള്‍പ്പെടെയുള്ള കെട്ടിടമാണ് സബ് ഡിപ്പോക്കായി നിര്‍മിക്കേണ്ടത്. കെട്ടിടത്തിന്റെ രൂപരേഖ തയാറാക്കാന്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌റ്റേഴ്‌സ് സൊസൈറ്റിയെ നേരത്തെ തന്നെ ചുമതലപ്പെടുത്തിയിരുന്നു. പരിമിതികളില്‍ വീര്‍പ്പുമുട്ടിയാണ് ഓപറേറ്റിങ് സെന്ററിന്റെ നിലവിലെ പ്രവര്‍ത്തനം. തിരുവമ്പാടി ബസ് സ്റ്റാന്‍ഡിലെ പഞ്ചായത്ത് കെട്ടിടത്തിലാണ് നിലവില്‍ ഓപറേറ്റിങ് സെന്റര്‍ ഓഫിസ് പ്രവര്‍ത്തിക്കുന്നത്. സ്വകാര്യ സ്ഥലത്ത് വാടകക്ക് പ്രവര്‍ത്തിക്കുന്ന വര്‍ക്ക്‌ഷോപ്പ് അസൗകര്യങ്ങള്‍ക്ക് നടുവിലാണ്.
കഴിഞ്ഞ ദിവസങ്ങളിലെ മഴയും ഉരുള്‍പൊട്ടലും മൂലം വര്‍ക്ക്‌ഷോപ്പില്‍ വെള്ളം കയറിയതിനാല്‍ 15 ഓളം ബസുകള്‍ വെള്ളത്തില്‍ മുങ്ങുകയും ഓയില്‍, ഗ്രീസുള്‍പ്പടെ തൊട്ടടുത്ത വീടുകളിലേക്കും കയറുകയും മലിനപ്പെടുകയും ചെയ്തിരുന്നു. മൈസൂര്‍, മൂന്നാര്‍ ഉള്‍പ്പടെ 30ല്‍ പരം സര്‍വിസ് ഇവിടുന്ന നടത്തുന്നുണ്ട്. ശരാശരി 2.85 ലക്ഷം രൂപയാണ് ദിനംപ്രതി കലക്ഷന്‍.

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  6 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  6 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  7 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  8 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  8 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  8 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  8 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  8 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  9 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  9 hours ago