HOME
DETAILS
MAL
മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക് തിരിച്ചു
backup
September 02 2018 | 04:09 AM
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പുറപ്പെട്ടു. പുലര്‍ച്ചെ 4.40 നാണ് മുഖ്യമന്ത്രി പുറപ്പെട്ടത്. ഭാര്യ കമലയും ഒപ്പമുണ്ട്.
അമേരിക്കയിലെ പ്രശസ്തമായ മയോ ക്ലിനിക്കില്‍ ചികിത്സക്കായാണ് മുഖ്യമന്ത്രി പുറപ്പെട്ടിരിക്കുന്നത്. പ്രമേഹം, നാഡികള്‍, ഹൃദയം, കാന്‍സര്‍ സംബന്ധമായ അസുഖങ്ങള്‍ക്കു ലോകത്തിലെ ഏറ്റവും മികച്ച ചികിത്സ നല്കുന്ന സ്ഥാപനമാണ് മിനസോട്ടയിലെ പ്രശസ്തമായ മയോ ക്ലിനിക്.
മുഖ്യമന്ത്രിയുടെ ചുമതല പകരം ആര്‍ക്കും നല്‍കിയിട്ടില്ല. പ്രധാനപ്പെട്ട ഫയലുകള്‍ ഇഫയല്‍ സംവിധാനം വഴി മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യും. മന്ത്രിസഭായോഗങ്ങളില്‍ ഇ.പി. ജയരാജന് അധ്യക്ഷത വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."