റമദാന്‍ പ്രമാണിച്ച് സഊദിയും യു.എ.ഇയും തടവുകാരെ മോചിപ്പിക്കുന്നു
റിയാദ്: വിശുദ്ധ റമദാന്‍ പ്രമാണിച്ച് വിവിധ കേസുകളില്‍ ജയില്‍ ശിക്ഷയനുഭവിക്കുന്നവരെ ശിക്ഷയൊഴിവാക്കി പുറത്തിറക്കാന്‍ സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവും യു.എ.ഇ ഭരണാധികാരി പ്രസിഡന്റ് ശൈഖ് ഖലീഫയും ഷാര്‍ജ, റാസല്‍ഖൈമ, ഉമ്മുല്‍ഖുവൈന്‍ ഭരണാധികാരികളും ഇത് സംബന്ധിച്ച് ഉത്തരവിറക്കി. സഊദിയിലെ വിവിധ ജയിലുകളില്‍ ശിക്ഷ അനുഭവിക്കുന്ന ഗുരുതരമായ കുറ്റങ്ങള്‍ക്കൊഴികെയുള്ള ജയില്‍പുള്ളികളെയാണ് മോചിപ്പിക്കുന്നത്. ഇതില്‍ വിദേശികളും സ്വദേശികളും ഉള്‍പ്പെടുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പുതിയൊരു ജീവിതം സാധ്യമാക്കുകയാണെന്ന ലക്ഷ്യത്തോടെയാണ് റമദാന്റെ നിറവില്‍ ഇവര്‍ക്ക് മോചനം സാധ്യമാക്കുന്നത്.
സഊദിയില്‍ ശിക്ഷാകാലാവധി പൂര്‍ത്തിയായതിന് ശേഷവും പിഴ അടക്കാന്‍ സാധിക്കാത്തതിന്റെ പേരില്‍ ജയിലുകളില്‍ തുടരേണ്ടിവരുന്ന വിദേശികള്‍ക്കും രാജകാരുണ്യം വഴി മോചനം ലഭിക്കും. അഞ്ച് ലക്ഷം റിയാല്‍ വരെയുള്ള പിഴ ഒഴിവാക്കുന്നതിനാണ് നിര്‍ദേശം. അഞ്ച് ലക്ഷം റിയാലില്‍ അധികം പിഴ ഒടുക്കാന്‍ വിധിക്കപ്പെട്ട പ്രതികള്‍ക്ക് ഇത്രയും കൂടുതല്‍ തുക നല്‍കാന്‍ സാധ്യമല്ലെന്ന് സ്ഥിരീകരിക്കപ്പെടുന്നപക്ഷം പൊതുഖജനാവിന്റെ പ്രതിനിധി മുഖേന, ഇവരുടെ കേസുകള്‍ പ്രത്യേക കോടതികള്‍ക്ക് കൈമാറും. പ്രതികളുടെ സാമ്പത്തിക പരാധീനത ബോധ്യപ്പെട്ടാല്‍ പിഴ ശിക്ഷക്ക് പകരം, ജയില്‍വാസമാക്കി മാറ്റും. തുടര്‍ന്ന് ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയാല്‍ പ്രതികളെ സഊദിയില്‍നിന്ന് നാടുകടത്തുമെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. എന്നാല്‍, കുട്ടികളെ പീഡിപ്പിച്ച കേസുകളിലെ പ്രതികള്‍ ഉള്‍പ്പെടെ 29 കേസുകളിലെ പ്രതികള്‍ക്ക് ജാമ്യം ലഭിക്കില്ലെന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ വ്യക്തമാക്കി.
രാജ്യദ്രോഹം, കൊലപാതകം, മാരണവും മന്ത്രവാദവും, മനുഷ്യക്കടത്ത്, ദൈവനിന്ദ, ഖുര്‍ആനിനെ അവമതിക്കല്‍, കള്ളപ്പണം വെളുപ്പിക്കല്‍, റിയല്‍ എസ്റ്റേറ്റ് തട്ടിപ്പ്, ആയുധക്കടത്ത് കേസുകളിലും ദേശീയ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധം പ്രവര്‍ത്തിച്ചതിനും പ്രേരിപ്പിച്ചതിനും അറസ്റ്റിലായവര്‍ക്കും രാജകാരുണ്യം ലഭിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. രാജാവിന്റെ നിര്‍ദേശ പ്രകാരം രാജ്യത്തിന്റെ വിവിധ ജയിലുകളില്‍ കഴിയുന്നവരുടെ കണക്കെടുപ്പുകള്‍ പൂര്‍ത്തിയാക്കുന്ന തിരക്കിലാണ് ജയിലധികൃതര്‍.
വിവിധ ജയിലുകളില്‍ പല കുറ്റങ്ങളിലായി ശിക്ഷ അനുഭവിച്ചുവരുന്ന 3005 തടവുകാരെ വിട്ടയയ്ക്കാനും അവരുടെ സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാനുമാണ് പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്റെ ഉത്തരവ്. ജീവിതത്തിന്റെ ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ കുറ്റങ്ങളില്‍ പെട്ടുപോയ മനുഷ്യര്‍ക്ക് തെറ്റുതിരുത്താനും പുതുജീവിതം ആരംഭിച്ച് കുടുംബങ്ങള്‍ക്ക് സന്തോഷം പകരുവാനും അവസരമൊരുക്കുന്നതിന്റെ ഭാഗമായാണ് ശൈഖ് ഖലീഫയുടെ തീരുമാനം.
ദുബായ് ജയിലുകളില്‍ നിന്ന് 587 തടവുകാരും ഷാര്‍ജ ജയിലുകളില്‍ കഴിയുന്ന 377 പേരും റാസല്‍ ഖൈമയില്‍ നിന്നും 306 പേരും ശിക്ഷ ഒഴിവാക്കി പുറത്തിങ്ങുന്നവരില്‍ ഉള്‍പ്പെടും. കഴിഞ്ഞ വര്‍ഷം ഇതേ രീതിയില്‍ സഊദിയില്‍ 1148 തടവുകാരെ മോചിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."