പരിമിതികളെ അതിജീവിച്ച സെന്‍ മാഷിന് അധ്യാപക പുരസ്‌ക്കാരം
വെഞ്ഞാറമൂട്: പ്രൈമറി തലത്തില്‍ മികച്ച അധ്യാപകനുള്ള സര്‍ക്കാര്‍ അവാര്‍ഡ് വെഞ്ഞാറമൂട് ഗവ. യു.പി സ്‌കൂള്‍ അധ്യാപകന്‍ ബി.കെ സെന്‍ അര്‍ഹനായി. പരിമിതികളെ വെല്ലുവിളായി കാണുകയും പ്രയത്‌നം കൊണ്ട് വിജയം കൈവരിക്കാമെന്നും സ്വന്തം അനുഭവത്തിലൂടെ വിദ്യാര്‍ഥികള്‍ക്ക് ബോധ്യമാക്കുകയും ചെയ്യുന്ന സെന്‍ മാഷിന് സര്‍ക്കാര്‍ പുരസ്‌ക്കാരം മറ്റൊരു തൂവല്‍ കൂടിയായി.
പാഠ ഭാഗങ്ങളില്‍ മാത്രമൊതുങ്ങാതെ വിദ്യാര്‍ഥികളുടെ കലാ ശേഷിയേയും ശാസ്ത്ര ബോധത്തെയും പരിഭോഷിപ്പിക്കുവാനും ഗാന്ധിയന്‍ ആദര്‍ശങ്ങളുലൂന്നി ജീവിക്കുന്നതിനുള്ള പ്രചോദന പ്രവര്‍ത്തനങ്ങള്‍ക്കുമൊക്കെയായി ഒട്ടനവധി അവാര്‍ഡുകള്‍ സെന്‍ മാഷിന് നേരത്തെ ലഭിച്ചിട്ടുണ്ട്. മികച്ച പരിസ്ഥിതി പ്രവര്‍ത്തകനുള്ള അവാര്‍ഡ്, ഗാന്ധി ദര്‍ശന്‍ അവാര്‍ഡ്, ബയോ യൂനിവേഴ്‌സിറ്റി ക്ലീന്‍ ടീച്ചര്‍ അവാര്‍ഡ്, മികച്ച ഭിന്ന ശേഷിക്കാരനായ സര്‍ക്കാര്‍ ജീവനക്കാരനുള്ള അവാര്‍ഡ്, അംബേദ്ക്കര്‍ പുരസ്‌ക്കാരം, ഗാന്ധിയന്‍ പുരസ്‌ക്കാരം എന്നിവ മാഷിനു ലഭിച്ചിട്ടുള്ള അംഗീകാരങ്ങളില്‍ ചിലതു മാത്രമാണ്.
ബാല്യത്തില്‍ ബാധിച്ച രോഗത്തെ തുടര്‍ന്ന് ഭിന്ന ശേഷിക്കാരനായി പിന്നീട് മാറിയെങ്ങിലും അതിലൊന്നും തളരാതെ മികച്ച വിദ്യാഭ്യാസം നേടുകയും 1998ല്‍ സ്‌കൂള്‍ അധ്യാപകനായി മാറുകയും ചെയ്തു.
20 വര്‍ഷത്തെ അധ്യാപക ജീവിതത്തിനിടയില്‍ പാറയ്ക്കല്‍, ആനാകുടി, കോലിയക്കോട്, ആലുന്തറ എന്നിവിടങ്ങളിലെ സ്‌കൂളുകളില്‍ ജോലി നോക്കി. പ്രവര്‍ത്തിച്ചിട്ടുള്ള എല്ലാ സ്‌കൂളുകളിലും പരിസ്ഥിതി ക്ലബ്, ഗണിത ക്ലബ്, ശാസ്ത്ര ക്ലബ് എന്നിവ രൂപീകരിക്കുന്നതിലും ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ പ്രചിരിപ്പിക്കുന്നതിനും വിദ്യാരംഗം പ്രവര്‍ത്തനങ്ങള്‍ക്കും തന്റെ പരിമിതികള്‍ കണക്കിലെടുക്കാതെ മറ്റു അധ്യാപകര്‍ക്കൊപ്പം മുന്നില്‍ നിന്നും പ്രവര്‍ത്തിച്ചതിലൂടെ വിദ്യാര്‍ഥികളുടെ പ്രിയപ്പെട്ട അധ്യാപകനുമായി മാറാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. ഇതിനിടയില്‍ തന്നെ 2005 ശാരീരിക അവശതകള്‍ ഏറിയെങ്കിലും അതൊന്നും കാര്യമാക്കാതെ വീല്‍ചെയറില്‍ സ്‌കൂളിലെത്തുന്ന ഇദ്ദേഹം അധ്യാപനത്തിനു അവധി നല്‍കാനോ, വിട്ടുവീഴ്ച്ചക്കോ തയാറാകാതെ തന്റെ പ്രവര്‍ത്തന പഥത്തില്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചതിനു കൂടിയുള്ള അംഗീകാരമായിട്ടു കൂടിയാണ് സര്‍ക്കാര്‍ പുരസ്‌ക്കാരത്തെ നാട്ടുകാര്‍ വിലയിരുത്തുന്നത്. അധ്യാപകരായി വിരമിച്ച എ. ബ്രഹ്മാനന്ദന്‍ ബി. കമലാ ഭായി ദമ്പതികളുടെ മകനാണ്. വെഞ്ഞാറമൂട് ഗുരുകുലം വീട്ടിലാണ് താമസം. ഭാര്യ ലേഖ, ഇമേജ് സെന്‍, മാക്‌സിമ സെന്‍ എന്നിവര്‍ മക്കള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."