HOME
DETAILS
MAL
അതിര്‍ത്തിയിലെ സംഘര്‍ഷം: യുദ്ധത്തിന് പൂര്‍ണസജ്ജമെന്ന് ഇന്ത്യന്‍ സൈന്യം
backup
September 17 2020 | 03:09 AM
ശ്രീനഗര്‍: ലഡാക്കിലെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷസാധ്യത വര്‍ധിക്കുന്നതായ റിപ്പോര്‍ട്ടുകള്‍ക്കിടെ പരസ്യപ്രതികരണവുമായി ഇന്ത്യന്‍ സൈന്യം. ഏതു പ്രകോപനമുണ്ടായാലും എതിരിടാനും പൂര്‍ണതോതിലുള്ള യുദ്ധത്തിനും സര്‍വസജ്ജമാണെന്നാണ് സൈന്യം ഇന്നലെ പ്രസ്താവനയിറക്കിയത്. ചൈനയാണ് യുദ്ധസാഹചര്യമുണ്ടാകുന്നതും യുദ്ധമുണ്ടായാല്‍ പൂര്‍ണസജ്ജരായ ഇന്ത്യന്‍ സൈന്യത്തെയാകും അവര്‍ നേരിടേണ്ടിവരികയെന്നും കരസേനയുടെ നോര്‍ത്തേണ്‍ കമാന്‍ഡ് ആസ്ഥാനത്തുനിന്നിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഇന്ത്യന്‍ സൈന്യം യുദ്ധത്തിനു സജ്ജമല്ലെന്നും വേണ്ടത്ര ഒരുക്കങ്ങള്‍ ഇന്ത്യന്‍ ഭാഗത്ത് ആയിട്ടില്ലെന്നും കഴിഞ്ഞ ദിവസം ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനുള്ള പരോക്ഷ മറുപടിയായാണ് ഇന്ത്യന്‍ സൈന്യത്തിന്റെ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്. ചൈനയുടെ പ്രകോപനങ്ങളെ തങ്ങള്‍ തള്ളിക്കളയുന്നുവെന്നും ഇന്ത്യയുടെ സൈന്യം ഏതു സാഹചര്യവും നേരിടാന്‍ സര്‍വസജ്ജമാണെന്നും പ്രസ്താവനയില്‍ സൈന്യം വ്യക്തമാക്കുന്നുണ്ട്. ഇന്ത്യ സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണ്.
അയല്‍ രാജ്യങ്ങളുമായി നല്ല ബന്ധം ആഗ്രഹിക്കുന്നു. പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ എപ്പോഴും ചര്‍ച്ചയാണ് ഇന്ത്യ മുന്നോട്ടുവയ്ക്കുന്ന മാര്‍ഗമെന്നും ചര്‍ച്ചകള്‍ ഒരുഭാഗത്ത് തുടരുമ്പോഴും സൈന്യം ജാഗ്രതയിലാണെന്നും സജ്ജമാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."